ദില്ലി: ആമസോൺ ഇന്ത്യയിൽ 'മെഗാ സാലറി ഡെയ്‌സ്' വിൽപ്പന പ്രഖ്യാപിച്ചു. ക്യാമറകൾ, ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, ആക്‌സസറികൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, വാഷിംഗ് മെഷീൻ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്കായി വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ മെ​ഗാ ഓഫർ സെയിൽ ജനുവരി ഒന്നിന് ആരംഭിക്കും. ജനുവരി മൂന്ന് വരെ തുടരുമെന്നും ആമസോൺ പ്രസ്താവനയിൽ അറിയിച്ചു. മൂന്ന് ദിവസത്തെ പരിപാടിയിൽ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ബ്രാൻഡുകളും ഉൽപ്പന്നങ്ങളും മികച്ച വിലയ്ക്ക് വാങ്ങാൻ സാധിക്കും. വീട്ടുപകരണങ്ങൾ, ടിവികൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ, സ്പോർട്സ്, ഓട്ടോ ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ ഓഫറുകൾക്ക് പുറമേ വലിയ ഉപകരണങ്ങളിൽ 40 ശതമാനം വരെ കിഴിവും ലഭിക്കും. 

ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡ് ഇഎംഐയും ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കുമായി 1,250 രൂപ വരെ 10 ശതമാനം തൽക്ഷണ കിഴിവും, ഇഎംഐ ഇടപാടുകൾക്ക് 1,500 രൂപ വരെയു‌ളള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

2019-20 സാമ്പത്തിക വർഷത്തിൽ ആമസോൺ 11,400 കോടി രൂപയിൽ (ഏകദേശം 1.5 ബില്യൺ ഡോളർ) ഇന്ത്യയിൽ നിക്ഷേപം നടത്തിയെന്ന റിപ്പോർട്ടുകൾ വന്നതിന് ശേഷമാണ് ഈ ഓഫർ പ്രഖ്യാപനം വരുന്നത്.