മുംബൈ: അബുദാബി ആസ്ഥാനമായുള്ള മുബഡാല ഇൻവെസ്റ്റ്മെന്റ് കമ്പനി 6,247.5 കോടി രൂപ നിക്ഷേപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ വിഭാഗത്തിൽ 1.4 ശതമാനം ഓഹരി വാങ്ങും. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ കമ്പനിയിലേക്കുളള രണ്ട് ദിവസത്തിനുള്ളിലെ മൂന്നാമത്തെ നിക്ഷേപ കരാറാണിത്.

"റിലയൻസ് റീട്ടെയിൽ വെൻചേഴ്സ് ലിമിറ്റഡിലെ (ആർആർവിഎൽ) നാലാമത്തെ നിക്ഷേപകനാകും മുബഡാല. 6,247.5 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. മുബഡാലയുടെ നിക്ഷേപം ആർ ആർ വി എല്ലിലെ 1.40 ശതമാനം ഓഹരി പങ്കാളിത്തമായി നിക്ഷേപത്തെ പൂർണ്ണമായും ലയിപ്പിക്കും," ആർഐഎൽ പ്രസ്താവനയിൽ പറഞ്ഞു

ആഗോള സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാന്റിക് 3,675 കോടി രൂപയ്ക്ക് 0.84 ശതമാനം ഓഹരി റിലയൻസ് റീട്ടെയ്ലിൽ കഴിഞ്ഞ ദിവസം സ്വന്തമാക്കി. യുഎസ് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകനായ സിൽവർ ലേക്ക് 1,875 കോടി രൂപയുടെ നിക്ഷേപവും നടത്തി. റിലയൻസ് റീട്ടെയിലിലെ മൊത്തം ഫണ്ട് ഇൻഫ്യൂഷൻ 2.13 ശതമാനം ഓഹരിക്ക് 9,375 കോടി രൂപയായി.

5,550 കോടി രൂപയ്ക്ക് കെകെആർ 1.28 ശതമാനം ഓഹരി ഏറ്റെടുത്തു. റീട്ടെയിൽ വിഭാഗത്തിൽ 5.65 ശതമാനം ഓഹരി വിറ്റാണ് റിലയൻസ് സെപ്റ്റംബർ മുതൽ 24,847.5 കോടി രൂപ ഉയർത്തിയത്.