തിരുവനന്തപുരം: ഞായറാഴ്ചകളിൽ മൈജി ഷോറൂമുകൾ തുറന്നുപ്രവർത്തിക്കും. ഞായറാഴ്ചകളിൽ മൊബൈൽ ഫോൺ ഷോറൂമുകൾ തുറന്നു പ്രവർത്തിക്കാമെന്നുള്ള സർക്കാരിന്റെ നിർദേശപ്രകാരമാണിത്. വിൽപനയും സർവീസും മറ്റു അനുബന്ധ സേവനങ്ങളും മൈജി ഷോറൂമുകളിൽ നിങ്ങൾക്ക് ലഭ്യമാകും. 

രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നതെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സ്റ്റോക്ക് സജ്ജ‌മാക്കിയിട്ടുണ്ടെന്നും മൈജി മാനേജ്മെന്റ് വ്യക്തമാക്കി. 

കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ഷോറൂമുകളിൽ കൈ കഴുകുവാൻ സാനിറ്റൈസറും വെള്ളവും സോപ്പും അടക്കമുളള സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മൈജി ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് ( www.myg.in) വഴി ഷോപ് ചെയ്യുന്നവർക്ക് സൗജന്യ ഹോം ഡെലിവറി  ലഭ്യമാകും.