മുംബൈ: വോഡാഫോണ്‍ ഐഡിയയെ ഇനി രവീന്ദര്‍ താക്കര്‍ നയിക്കും. വോഡാഫോണ്‍ പ്രതിനിധിയായ അദ്ദേഹത്തെ കമ്പനി ബോര്‍ഡ് സിഇഒയായി നിയമിച്ചു. 

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഭലേഷ് ശര്‍മ രാജിവച്ച ഒഴിവിലാണ് രവീന്ദര്‍ താക്കര്‍ നിയമിതനായത്. ഇന്ത്യന്‍ ടെലിക്കോം കമ്പനിയായ ഐഡിയയും സെല്ലുലാറും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണിന്‍റെ ഇന്ത്യന്‍ വിഭാഗവും തമ്മില്‍ ലയിച്ച് രൂപീകൃതമായ കമ്പനിയാണ് വോഡാഫോണ്‍ ഐഡിയ.