Asianet News MalayalamAsianet News Malayalam

ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഓക്‌സിജന്റെ പുതിയ സ്റ്റോര്‍ മറ്റന്നാൾ മുതൽ കൊല്ലത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു

ഷോപ്പിങ്ങ് എളുപ്പവും ലാഭകരവുമാക്കാന്‍ പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും പലിശരഹിത വായ്പാസൗകര്യങ്ങളും തയ്യാറാണ്

oxygen digital shop new showroom in kollam
Author
Kochi, First Published Aug 18, 2021, 5:14 PM IST

കേരളത്തിന്റെ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടായ ഓക്‌സിജന്റെ ഏറ്റവും പുതിയ സ്റ്റോര്‍ കൊല്ലത്ത് മറ്റന്നാൾ മുതൽ പ്രവര്‍ത്തന മാരംഭിക്കുന്നു. സ്‌റ്റോറിന്റെ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി നിർവഹിക്കും.എൻ കെ പ്രേമചന്ദ്രൻ എംപി,  എൻ നൗഷാദ് എംഎഎ, പ്രസന്ന ഏണസ്റ്റ് മേയർ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കും. മികച്ച കാർ പാർക്കിങ്ങ് സൗകര്യത്തോടെ വിശാലമായി ഒരുക്കിയിരിക്കുന്ന കൊല്ലം സ്റ്റോറില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടാബ് ലെറ്റുകൾ, ആക്സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ്ങ് മെഷീനുകള്‍, എസികള്‍ തുടങ്ങി ഡിജിറ്റല്‍ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയന്‍സുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അതും പ്രമുഖ ബ്രാന്‍റുകളുടെ ഏറ്റവും പുതിയ മോഡലുകള്‍. മികച്ച കളക്ഷന്‍ മാത്രമല്ല അത്യാകര്‍ഷകമായ ഓഫറുകളും ഓക്സിജനില്‍ സജ്ജമാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 25% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകള്‍ക്ക് 30% വരെ കിഴിവ്, 70% വരെ വിലക്കുറവില്‍ ആക്സസറികള്‍, 50% വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 40% വിലക്കുറവില്‍ എസികള്‍, 35% വിലക്കുറവില്‍ വാഷിങ്ങ് മെഷീന്‍, 30% വിലക്കുറവില്‍ റെഫ്രിജറേറ്റര്‍, 50% കിഴിവില്‍ സ്മോള്‍ അപ്ലയന്‍സസ് തുടങ്ങിവയാണ് പ്രധാന ഉദ്ഘാടന ഓഫറുകള്‍.

ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകര്‍ഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്സിജനില്‍ നിന്നും ഗൃഹോപകരണ ങ്ങളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ബ്രാന്‍റുകള്‍ നല്‍കുന്ന 2 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടാതെ, ഓരോ പര്‍ച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും കസ്റ്റമേഴ്സിലേക്കെത്തുന്നതാണ്. ഷോപ്പിങ്ങ് എളുപ്പവും ലാഭകരവുമാക്കാന്‍ പ്രമുഖ ഫിനാന്‍സ് കമ്പനികളുടെ ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും പലിശരഹിത വായ്പാസൗകര്യങ്ങളും തയ്യാറാണ്. ഇതിനോടൊപ്പം തന്നെ എക്സ്പേര്‍ട്ട് എക്സ്ചേഞ്ച് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടൂ 9020100100.

Follow Us:
Download App:
  • android
  • ios