ദില്ലി: അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ രാജ്യത്തെമ്പാടും ആയിരം പേർക്ക് വിവിധ രംഗങ്ങളിൽ ജോലി നൽകുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെൽത്ത് മാനേജ്മെന്റ്, സാമ്പത്തിക രംഗങ്ങളിൽ വൻ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂടുതൽ പേർക്ക് തൊഴിലവസരം നൽകുന്നത്.

എഞ്ചിനീയർ, ഡാറ്റ സയന്റിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. നിയമനങ്ങൾ പ്രധാനമായും ദില്ലി എൻസിആർ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ്. 50 സീനിയർ എക്സിക്യുട്ടീവുമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിക്കുന്നുണ്ട്. നേതൃത്വത്തിലും മുന്നേറ്റം ലക്ഷ്യമിട്ടാണ് ഇത്.

കമ്പനി 500 പേരെ ജോലിക്കെടുക്കുമെന്ന് ഏപ്രിലിൽ കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ നാല് മാസത്തിനിടയിൽ 700 പേരെ ജോലിക്കെടുത്തെന്നാണ് കമ്പനി വ്യക്തമാക്കിയത്. ലോക്ക്ഡൗൺ കാലത്തടക്കം പുതിയ നിയമനങ്ങൾക്കായി കമ്പനി അഭിമുഖങ്ങൾ സംഘടിപ്പിച്ചു.

കൊവിഡ് കാലത്ത് ആരെയും പിരിച്ചുവിട്ടില്ലെന്നും സാലറി കട്ട് ഉണ്ടായിരുന്നില്ലെന്നുമാണ് കമ്പനി പറയുന്നത്. ഏപ്രിൽ മുതൽ 20 ഓളം സീനിയർ എക്സിക്യുട്ടീവുമാർ കമ്പനി വിട്ടപ്പോൾ വൈസ് പ്രസിഡന്റ് തലം മുതൽ മുകളിലേക്ക് 140 പേരെയാണ് നിയമിച്ചത്. 

കൊവിഡ് പ്രതിസന്ധിയിൽ കിതച്ച് സംസ്ഥാനത്തെ ഓണ വിപണി, വലിയ ഇടിവെന്ന് വ്യാപാര മേഖല