Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിയിൽ കിതച്ച് സംസ്ഥാനത്തെ ഓണ വിപണി, വലിയ ഇടിവെന്ന് വ്യാപാര മേഖല

കൊവിഡ് പ്രതിസന്ധി ഒട്ടു മിക്ക എല്ലാ തൊഴില്‍ മേഖലയിലുമുണ്ടാക്കിയ വരുമാന തകര്‍ച്ചയാണ് ഓണം വിപണിയെയും ബാധിച്ചത്. ആയിരങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടതും വരുമാനം കുറഞ്ഞതും സ്വകാര്യ മേഖലയില്‍ ശമ്പളം വെട്ടിക്കുറച്ചതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. 

covid crisis affected onam market in kerala
Author
Kochi, First Published Aug 26, 2020, 4:56 PM IST

കൊച്ചി: ഓണം എത്തിയെങ്കിലും സംസ്ഥാനത്തെ ഓണ വിപണി ഇതുവരേയും  സജീവമായിട്ടില്ല. വിവിധ മേഖലകളില്‍  ഒരു വര്‍ഷത്തെ മൊത്തം വ്യാപാരത്തിന്‍റെ 40 ശതമാനത്തോളം വരെ നടക്കുന്ന ഓണ വിപണിയെ  ഇത്തവണ കൊവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചുവെന്നാണ്  സൂചന. വിവിധ മേഖലകളില്‍ കൊവിഡ് ഉണ്ടാക്കിയ വരുമാനത്തകര്‍ച്ചയാണ് ഓണം വിപണിയിലും പ്രതിഫലിക്കുന്നത്. 

കൊവിഡും  സാധാരണക്കാരുടെ വരുമാനത്തിലുണ്ടായ ഇടിവും ഓണക്കാലത്തെ കച്ചവടത്തിന്‍റെ ആദ്യ ദിനങ്ങളില്‍  
വലിയ കുറവാണ് ഉണ്ടാക്കിയത്. കൊവിഡ് പ്രതിസന്ധി ഒട്ടു മിക്ക എല്ലാ തൊഴില്‍ മേഖലയിലുമുണ്ടാക്കിയ വരുമാന തകര്‍ച്ചയാണ്  
ഓണം വിപണിയെയും ബാധിച്ചത്. ആയിരങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടതും വരുമാനം കുറഞ്ഞതും സ്വകാര്യ മേഖലയില്‍ ശമ്പളം വെട്ടിക്കുറച്ചതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. 

പ്രളയത്തേക്കാള്‍ വലിയ ആഘാതം കൊവിഡ് വ്യാപാര മേഖലയില്‍ ഉണ്ടാക്കിക്കഴിഞ്ഞു. ചിലവു ചുരുക്കിയുള്ള ഓണാഘോഷമാണ് വിപണിയില്‍. കൊവിഡ് നിയന്ത്രണങ്ങളും വിപണിയിലെ തിരക്ക് കുറക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധി വിദേശ മലയാളികളേയും ബാധിച്ചത് നാട്ടിലേക്ക് പണം അയക്കുന്നതിനും വലിയ കുറവുണ്ടാക്കി.

കച്ചവടം കുറഞ്ഞതോടെ കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്‍റെ നികുതി വരുമാനവും കാര്യമായി കുറയും. വിവിധ ക്ഷേമ പദ്ധതികളിലൂടെയും മുന്‍കൂര്‍ ശമ്പള വിതരണത്തിലൂടെയും 5200 കോടി രൂപയാണ് സര്‍ക്കാര്‍ ഈ ആഴ്ച വിതരണം ചെയ്യുന്നത്. ഇതില്‍ 1200 കോടി രൂപയുടെ ക്ഷേമ പദ്ധതി പെന്‍ഷനുകളും ഉള്‍പ്പെടും. ഈ പണത്തിന്‍റെ വലിയൊരു ശതമാനം ഒാണം വിപണിയിലേക്ക് എത്തുന്നത് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാര മേഖല

Follow Us:
Download App:
  • android
  • ios