ദില്ലി: ഫര്‍ണിച്ചര്‍ രംഗത്തെ ഭീമന്മാരായ അര്‍ബന്‍ ലാഡര്‍ ഹോം ഡെക്കോര്‍ സോലൂഷന്‍സിനെ സ്വന്തമാക്കി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്. 182.12 കോടി രൂപ മുടക്കി അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികളും റിലയന്‍സ് സ്വന്തമാക്കി. മറ്റ് ഓഹരികളും ഉടന്‍ സ്വന്തമാക്കി കമ്പനിയുടെ മുഴുവന്‍ ഉടമസ്ഥതയും ഉടന്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. 75 കോടി രൂപ കൂടി നിക്ഷേപിച്ച് 2023 ഡിസംബറോടുകൂടി മൊത്തം ഓഹരികളും സ്വന്തമാക്കും. 2012 ഡിസംബര്‍ 17നാണ് അര്‍ബന്‍ ലാഡര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വില്‍പന്നക്കായി ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന് പുറമെ, രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിതരണ ശൃംഖലകളും കമ്പനിക്കുണ്ട്.