തിരുവനന്തപുരം: റെനോയുടെ  മള്‍ട്ടി പര്‍പ്പസ് വെഹിക്കിൾ ശ്രേണിയിലെ ഏറ്റവും പുതിയ താരമായ ട്രൈബര്‍ ഇന്ത്യൻ വിപണിയിലെത്തി. 4.95 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന്  6.49 ലക്ഷവും. നാല് വകഭേദങ്ങളാണുള്ളത്. 

റെനോയുടെ ജനപ്രിയ ഹാച്ച്ബാക്കായ ക്വിഡിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ട്രൈബറും ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) എന്ന വിശേഷണത്തോടെ ഓണ്‍ലൈൻ വഴിയും റെനോ ഡീലര്‍ഷിപ്പുകൾ വഴിയും ട്രൈബറിന്റെ ബുക്കിങ്ങ് ഈ മാസം 17 -ന് ആരംഭിച്ചിരുന്നു. 11,000 രൂപയാണ് ബുക്കിങ് തുക. താമസിയാതെ തന്നെ ഡെലിവറി ആരംഭിക്കുമെന്നു കമ്പനി അറിയിച്ചു.