ജീവനക്കാരനിൽ നിന്നും ഒരു കമ്പനിയുടെ തലപ്പത്തേക്ക് ഉയരുക എന്നുള്ളത് പലരുടെയും സ്വപ്നമാണ്. കഠിനാധ്വാനംകൊണ്ട് ഈ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകായാണ് റിസ്‌വാൻ റംസാൻ 

രു കമ്പനിയിൽ ജോലി ചെയ്യുക ചുരുങ്ങിയ സമയംകൊണ്ട് ആ കമ്പനിയുടെ സിഇഒ ആയി വളരുക! പലരും കാണുന്ന ഒരു സ്വപ്നം ആയിരിക്കും ഇത്. ആ സ്വപനത്തിലേക്ക് സഞ്ചരിച്ചിരിക്കുകയാണ് റിസ്‌വാൻ റംസാൻ എന്ന ഇരുപത്തിയഞ്ചുകാരൻ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഹാരിസ് & കമ്പനിയിൽ ജീവനക്കാരനായ റിസ്വാൻ ഇപ്പോൾ 'ഹാരിസ്' അക്കാദമിയുടെ സിഇഒയായി ചുമതലയേറ്റിരിക്കുകയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാരിസ്&കോ അക്കാദമിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയോടെയാണ് പുതിയ നിയമനം. 

ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റും പോഡ്കാസ്റ്ററുമായിരുന്ന റിസ്‌വാൻ റംസാന്‍ ഹാരിസ്&കോയില്‍ ചുരുങ്ങിയ കാലത്തിനിടെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 2019 ൽ കരിയർ ആരംഭിച്ച റിസ്വാൻ തന്റെ മൂന്ന് വർഷത്തെ കഠിനാധ്വാനമാണ് അക്കാദമിയുടെ സിഇഒ, സഹസ്ഥാപകന്‍ എന്നീ പദവികളിലേക്ക് തന്നെ എത്തിച്ചത് എന്ന് റിസ്‌വാൻ റംസാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

2021ല്‍ ഹാരിസ് & കമ്പനിയിൽ ഒരു എജുക്കേറ്ററും കണ്ടന്റ് ക്രിയേറ്ററുമായി പ്രവര്‍ത്തിച്ചുതുടങ്ങിയ റിസ്‌വാൻ റംസാന് സോഷ്യല്‍ മീഡിയകളില്‍ ഒരു ലക്ഷത്തിനടുത്ത് ഫോളോവര്‍മാരുമുണ്ട്. കൂടാതെ, മലയാളത്തിലെ നമ്പർ വൺ സെല്‍ഫ് ഇംപ്രൂവ്‌മെന്റ് - വിദ്യാഭ്യാസ പോഡ്‌കാസ്റ്റിന്റെ പിന്നിൽ പ്രവർത്തിക്കുന്നതും റിസ്‌വാൻ റംസാൻ തന്നെയാണ്. 

വിദ്യാഭ്യാസത്തോട് എപ്പോഴും അഭിനിവേശമുള്ള ആളാണ് താനെന്നും സമൂഹത്തിൽ ഇൻഫ്ലുവന്‍സർമാർ ഉള്ളതുപോലെ തന്നെ സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്ന അഭ്യസ്തവിദ്യരെ സൃഷിട്ടിക്കുകയും വ്യവസായങ്ങളുടെയും തൊഴിലവസരങ്ങളുടെയും ആവശ്യകതകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും റിസ്‌വാൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും വിദ്യാര്‍ത്ഥികളെ അവരുടെ പൂര്‍ണ്ണമായ കഴിവില്‍ എത്തിക്കാനും സഹായിക്കുന്ന ഒരു ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും റിസ്‌വാൻ പറഞ്ഞു. കോഴിക്കോടിന്റെ മണ്ണിൽ നിന്നും നാളെയുടെ വാഗ്ഗ്‌ദാനമാകുന്ന നിരവധി പ്രൊഫഷണലുകൾ ഹാരിസ് ആൻഡ് കമ്പനിയിൽ നിന്നും പുറത്തേക്കെത്തുമെന്ന ആത്മവിശവാസത്തിലാണ് ഈ ചെറുപ്പക്കാരൻ.