ഈ ദിവസങ്ങളില്‍ ഒയോയില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കും.

ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'യോനോ സൂപ്പര്‍ സേവിങ്‌സ് ഡേയ്‌സ്' എന്ന പേരില്‍ ഷോപ്പിങ് കാര്‍ണിവല്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി നാലിന് ആരംഭിച്ച് ഏഴിനവസാനിക്കുന്ന നാലു ദിവസത്തെ ഷോപ്പിങ് ഉല്‍സവത്തില്‍ ഇളവുകളും ക്യാഷ്ബാക്കുകളും എസ്ബിഐയുടെ ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്‌ഫോമായ യോനോ ലഭ്യമാക്കുന്നുണ്ട്.

ഇലക്‌ട്രോണിക്‌സ്, ഫര്‍ണീച്ചര്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ആമസോണിലെ ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം ഓഫറുകളുണ്ടെന്ന് എസ്ബിഐ വ്യക്തമാക്കി. ആമസോണ്‍, ഒയോ, പെപ്പര്‍ഫ്രൈ, സാംസങ്, യാത്രാ തുടങ്ങിയ വ്യാപാരികളുമായി യോനോ സഹകരിക്കുന്നുണ്ട്.

ഈ ദിവസങ്ങളില്‍ ഒയോയില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. യാത്രാ ഡോട്ട് കോമിലൂടെയുള്ള ഫ്‌ളൈറ്റ് ബുക്കിങില്‍ 10 ശതമാനവും സാംസങ് മൊബൈലുകള്‍, ടാബ്ലറ്റുകള്‍, വാച്ചുകള്‍ തുടങ്ങിയവയ്ക്ക് 15 ശതമാനവും ഇളവും ലഭിക്കും. പെപ്പര്‍ഫ്രൈയില്‍ നിന്നും ഫര്‍ണീച്ചര്‍ വാങ്ങുന്നവര്‍ക്ക് ഏഴു ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. ആമസോണില്‍ തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഷോപ്പിങില്‍ 20 ശതമാനം വരെ ക്യാഷ്ബാക്കും നൽകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.