മുംബൈ: 178 വര്‍ഷം പഴക്കമുളള ബ്രിട്ടീഷ് ടൂര്‍ ഓപ്പറേറ്റിംഗ് ഭീമന്‍ തോമസ് കുക്കിന്‍റെ തകര്‍ച്ച ബാധിക്കില്ലെന്ന് തോമസ് കുക്ക് ഇന്ത്യ. തോമസ് കുക്ക് ഇന്ത്യ ഓഗസ്റ്റ് 2012 മുതല്‍ പ്രത്യേക കമ്പനിയാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. 2012 ഓഗസ്റ്റില്‍ കമ്പനിയെ കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്സ് ഹോഡിംഗ്സ് എന്ന കമ്പനി ഏറ്റെടുത്തതായി പ്രസ്താവനയില്‍ പറയുന്നു.

തോമസ് കുക്ക് യുകെയ്ക്ക് തോമസ് കുക്ക് ഇന്ത്യയില്‍ ഓഹരികളില്ല. 2012 ല്‍ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡിന്‍റെ 77 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി കമ്പനി പറഞ്ഞു. അതിനാല്‍ തോമസ് കുക്ക് ഇന്ത്യയുടെ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടന്നും കമ്പനി വ്യക്തമാക്കി.