മുംബൈ: കയറ്റുമതി ​രം​ഗത്ത് കൈവരിച്ച മുന്നേറ്റം ഇരുചക്ര വാഹന നിർമ്മാതാക്കൾക്ക് ആശ്വാസമായി. ഓർഡർ ബാക്ക് ലോഗ് കാരണം സെപ്റ്റംബറിൽ കയറ്റുമതി വർദ്ധിച്ചതിനാൽ ടിവിഎസ് മോട്ടോഴ്സ് ലിമിറ്റഡിന്റെയും ബജാജ് ഓട്ടോ ലിമിറ്റഡിന്റെയും ഓഹരികൾ യഥാക്രമം 2.6 ശതമാനവും നാല് ശതമാനവും ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം ബജാജ് ഓട്ടോയുടെ ഇരുചക്ര കയറ്റുമതി വർഷിക അടിസ്ഥാനത്തിൽ 16% (y-o-y) വർദ്ധിച്ചു. ടിവിഎസ് മോട്ടോഴ്സിന്റെ കയറ്റുമതി 24% (y-o-y) ഉയർന്നു.

"വിൽപ്പന വർദ്ധിക്കുകയാണ്. സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന മാസങ്ങളിൽ ഇടിവ് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. കയറ്റുമതിക്കും ആഭ്യന്തര വിപണികൾക്കും അടിസ്ഥാനം വളരെ കുറവാണ്, അതിനാൽ വരുന്ന സാമ്പത്തിക വർഷങ്ങളിൽ ഞങ്ങൾ ഒരൊറ്റ അക്ക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്, ”കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിസർച്ച് (ഓട്ടോമൊബൈലുകളും ഘടകങ്ങളും) ഡയറക്ടർ ഹിതേഷ് ഗോയൽ പറഞ്ഞു.