Asianet News MalayalamAsianet News Malayalam

ശ്രദ്ധനേടി തൊഴിലാളി സംഘടനകളും പ്രതിഷേധങ്ങളും, ഒടുവിൽ വേതന വർധനവുമായി ജർമൻ വാഹന നിർമ്മാതാക്കൾ

തൊഴിലാളി സംഘടനകള്‍ വലിയ രീതിയിൽ ശ്രദ്ധ നേടാന്‍ തുടങ്ങിയതിന് പിന്നാലെ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, ടൊയോറ്റ എന്നീ വാഹന നിർമ്മാതാക്കള്‍ തൊഴിലാളി സംഘടനകളില്‍ അംഗമല്ലാത്ത ജീവനക്കാർക്ക് വേതനം അടക്കം അടുത്തയിടെ വർധിപ്പിച്ചിരുന്നു

Volkswagen hike salaries for production workers after United Auto Workers union protest etj
Author
First Published Nov 23, 2023, 10:26 AM IST

ടെന്നസി: തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു. ഒടുവിൽ തൊഴിലാളികൾക്ക് വേതനം കൂട്ടി നൽകി ഫോക്സ് വാഗൻ. ബുധനാഴ്ചയാണ് ടെന്നസിയിലെ ഫാക്ടറി തൊഴിലാളികള്‍ക്കാണ് 11 ശതമാനം ശമ്പള വർധനവ് വരുന്നത്. യുണൈറ്റസ് ഓട്ടോ വർക്കേഴ്സ് യൂണിയന്‍ ഏറെകാലമായി നടത്തിയ പോരാട്ടത്തിനാണ് ഫലം കാണുന്നത്. നേരത്തെ ഡിറ്റ്രോയിറ്റിലുള്ള മൂന്ന് വാഹന നിർമ്മാതാക്കളിൽ നിന്ന് തൊഴിലാളികള്‍ക്ക് വേതവ വർധനവ് വാങ്ങി നൽകാന്‍ തൊഴിലാളി സംഘടനയ്ക്ക് സാധിച്ചിരുന്നു.

ആറ് ആഴ്ചയോളം തുടർച്ചയായി തൊഴിലാളികള്‍ സമരത്തിലായതിന് പിന്നാലെയാണ് പ്രമുഖ വാഹന നിർമ്മാതാക്കളില്‍ നിന്ന് ശമ്പള വർധനവും ആനുകൂല്യങ്ങളും അനുവദിച്ച് കിട്ടുന്നത്. തൊഴിലാളി സംഘടനകളില്‍ അംഗമായ ആയിരക്കണക്കിന് പേരാണ് സമരങ്ങളുടെ ഭാഗമായത്. തൊഴിലാളി സംഘടനകള്‍ വലിയ രീതിയിൽ ശ്രദ്ധ നേടാന്‍ തുടങ്ങിയതിന് പിന്നാലെ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, ടൊയോറ്റ എന്നീ വാഹന നിർമ്മാതാക്കള്‍ തൊഴിലാളി സംഘടനകളില്‍ അംഗമല്ലാത്ത ജീവനക്കാർക്ക് വേതനം അടക്കം അടുത്തയിടെ വർധിപ്പിച്ചിരുന്നു.

ടെസ്ല അടക്കമുള്ള വാഹന നിർമ്മാണ ശാലകളില്‍ തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നതിൽ യൂണിയനുകള്‍ വിജയം കണ്ടിരുന്നു. മറ്റ് വാഹന നിർമ്മാതക്കളേക്കാള്‍ ലാഭമുണ്ടാക്കുന്ന ടെസ്ല ഇനിയും വേത വർധനവ് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ മാസം മുതൽ ഫോക്സ് വാഗന്റെ പുതുക്കിയ ശമ്പളം പ്രാവർത്തികമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios