ജീവിതകാലം മുഴുവൻ ഉള്ള കൂട്ടാണ് ഒരു മാരുതി കാർ; ഒരുപക്ഷേ അടുത്ത തലമുറയിലേക്കും പങ്കുവയ്ക്കാവുന്ന കൂട്ട്. കാറിൻ്റെ പഴക്കമോ റോഡിൻ്റെ വ്യത്യാസങ്ങളോ ഇന്ത്യൻ ഉപഭോക്‌താക്കൾക്ക് മാരുതിയോടുള്ള വിശ്വാസ്യതയെ ബാധിക്കാറില്ലെന്നതിനു തെളിവാണ് ഇന്നും നിരത്തുകളിൽ ധാരാളമായി കാണുന്ന മാരുതി 800, മാരുതി സെൻ, മാരുതി എസ്റ്റീം തുടങ്ങിയ കാറുകൾ. സെക്കന്റ് ഹാന്റ് വാഹന വിപണിയിൽ ഏറ്റവും അധികം ആവശ്യക്കാരുള്ളത്  ആൾട്ടോയ്ക്കാണെന്നതും മാരുതി കാറുകളോട് ജനങ്ങൾക്കുള്ള താൽപര്യം സാക്ഷ്യപ്പെടുത്തുന്നു. 

ഈ സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും ഉത്തമ ഉദാഹരണമാണ് മലപ്പുറത്തു നിന്നും കാശ്മീരോളം പോയിവന്ന കെഎൽ10 ഡി7902 എന്ന 24 വയസ്സുള്ള മാരുതി 800ൻ്റെ കഥ. 1996 ലാണ് ഈ കാറിന്റെ രജിസ്ട്രേഷൻ.

പുറത്തിറങ്ങി കാൽ നൂറ്റാണ്ടായപ്പോൾ ഉടമയ്ക്ക് ഒരു മോഹം, ഈ കുഞ്ഞനെയും കൊണ്ട് ഇന്ത്യ മുഴുവൻ ചുറ്റി ഒന്നു ഹിമാലയം പോയി വന്നാലോ എന്ന്. മലമ്പാതകളും തരിശു ഭൂമികളും മോശമായ റോഡുകളുമെല്ലാം ഒരു കൊച്ചു കുട്ടിയുടെ ചുറുചുറുക്കോടെതന്നെ ഈ 800 കയറിയിറങ്ങി. ഓഫ് റോഡ് വണ്ടികൾ മാത്രം കൈവയ്ക്കാൻ ധൈര്യപ്പെടുന്ന മഞ്ഞു പുതച്ച വഴികളിലും ഒരു പ്രയാസവുമുണ്ടായില്ല.

"

പല പുതിയ വണ്ടികളും വഴിയിൽ കിടക്കുന്ന കാഴ്ച ദിവസവും കാണുന്ന ഈ കാലത്ത് ഇത്രയും പഴക്കമുള്ള  ഈ ചെറിയ കാറുമായി ഇത്രയും വലിയ ഒരു യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ടത് ഒരു സാഹസമെന്നതിനേക്കാളുപരി സ്വന്തം വണ്ടിയിലുള്ള വിശ്വാസമാണ്.

മാരുതിയുടെ ചെറുകാറുകളോളം ക്വാളിറ്റിയും ഡ്യൂറബിലിറ്റിയും ഉറപ്പു നൽകുന്ന വാഹനങ്ങൾ ആ സെഗ്മെൻ്റിൽ വേറെ ഇല്ലെന്നു തന്നെ പറയാം. അതിനു തെളിവാണ് കമ്പനി ഉത്പാദനം തന്നെ നിർത്തിയ പല പഴയ മാരുതി മോഡലുകളും ഇന്നും നമുക്കു മുന്നിലൂടെ കൂസലില്ലാതെ പായുന്നത്. വർഷങ്ങൾ പഴകിയാലും അത്യാവശ്യ യാത്രകളിൽ റോഡിൽ ചതിക്കില്ലെന്നത് മാരുതിയുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കുള്ള വിശ്വാസമാണ്.

ഇന്ത്യൻ നിരത്തുകൾക്ക് ഏറെ അനുയോജ്യമാം വിധമാണ് മാരുതി തങ്ങളുടെ കാറുകൾ അണിയിച്ചൊരുക്കുന്നത് എന്നതാണ് ഈ 'ആരോഗ്യ'ത്തിനു കാരണം. അതുകൊണ്ടുതന്നെ റീസൈൽ വാല്യു ഏറെ കൂടുതലാണ് മാരുതി കാറുകൾക്ക്. പുതിയ ജനപ്രിയ മോഡലുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നതുപോലെയുള്ള കാത്തിരിപ്പും വേണ്ടിവരും ചിലപ്പോഴൊക്കെ ഇഷ്ടപ്പെട്ട ഒരു സെക്കൻഡ് ഹാൻഡ് മാരുതി കിട്ടാൻ!