ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഈമാസം 23 മുതല്‍ 2024 ജനുവരി 7 വരെ ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമെ മെഗാ ബമ്പര്‍ സമ്മാനം എല്‍.ഇ.ഡി ടിവിയും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് 

വിന്റര്‍ ഫെസ്റ്റ് അവതരിപ്പിച്ച് അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍തീം പാര്‍ക്ക്. സില്‍വര്‍ സ്റ്റോമിന്റെ ഭാഗമായ സ്‌നോ സ്റ്റോമിലാണ് വിന്റര്‍ ഫെസ്റ്റ് അരങ്ങേറുന്നത്. 2024 ജനുവരി 31 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ വിവിധങ്ങളായ ആഘോഷപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 20,000 സ്‌ക്വയര്‍ഫീറ്റില്‍ മഞ്ഞിന്റെ മായാലോകം തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍ പറഞ്ഞു.

സ്‌നോ ട്യൂബ് സ്ലൈഡ്, സ്‌നോ വുഡന്‍ ബ്രിഡ്ജ്, സ്‌നോ പ്ലേ ഹൗസ്, ഇഗ്ലുഹൗസ്, സ്‌നോ ഫ്രീഫോള്‍ സ്ലൈഡ് എന്നിങ്ങനെ നീണ്ടനിരതന്നെ അവതരിപ്പിച്ചിട്ടുണ്ടെന്നും ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഈമാസം 23 മുതല്‍ 2024 ജനുവരി 7 വരെ ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമെ മെഗാ ബമ്പര്‍ സമ്മാനം എല്‍.ഇ.ഡി ടിവിയും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മണിക്കൂറിലേറെ സ്‌നോ സ്റ്റോമിലെ മൈനസ് പത്ത് ഡിഗ്രി തണുപ്പിന്റെ പുതിയ അനുഭവവും ആറ് മണിക്കൂറോളം സില്‍വര്‍ സ്റ്റോം വാട്ടര്‍തീം പാര്‍ക്കിലെ നവ്യാനുഭവും ഒന്നിച്ച് ആസ്വദിക്കാന്‍ സാധിക്കുന്ന കേരളത്തിലെ ഏക പാര്‍ക്കാണിത്. കുടുംബത്തോടൊപ്പം താമസിക്കാന്‍ സില്‍വര്‍ സ്റ്റോം റിസോര്‍ട്ടില്‍ പ്രത്യേക താമസ പാക്കേജുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447603344, 9447513344