Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പ്; നേരിടാൻ സജ്ജമാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 

covid third wave guaranteed in the country Instructing states to be prepared to deal
Author
India, First Published May 5, 2021, 6:35 PM IST

ദില്ലി: രാജ്യത്ത് കൊവിഡിന്‍റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയം. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. 

നിലവിലെ വാക്സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാൽ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുൻകൂട്ടി കണ്ടുകൊണ്ട് വാക്സീനുകളിൽ മാറ്റങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം അതിതീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. കോഴിക്കോട്, മലപ്പുറം,പാലക്കാട്,  എറണാകുളം, തൃശൂര്‍,  കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത്  3,82,315  പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചപ്പോള്‍ 3780 പേര്‍ മരിച്ചു. പ്രതിദിന കണക്കില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവുമുയര്‍ന്ന മരണനിരക്കാണിത്. 

Follow Us:
Download App:
  • android
  • ios