Asianet News MalayalamAsianet News Malayalam

കൊവി‍ഡ് വാക്സിൻ പാർശ്വഫലത്താൽ രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

31 കേ​സു​ക​ളു​ടെ പ​ഠ​ന​ത്തി​ലാ​ണ് ഇ​തി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം വാക്സിൻ എടുത്ത ശേഷം ഉണ്ടായ അ​ന​ഫെ​ലാ​ക്‌​സി​സ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 

India confirms first death following Covid-19 vaccination
Author
New Delhi, First Published Jun 15, 2021, 4:59 PM IST

ദില്ലി: കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നുണ്ടായ പാര്‍ശ്വഫലത്താല്‍ അറുപത്തിയേട്ടുകാരന്‍ മ​രി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ഥി​രീ​ക​ര​ണം. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഗു​രു​ത​ര പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന കേ​ന്ദ്ര​സ​മി​തി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

31 കേ​സു​ക​ളു​ടെ പ​ഠ​ന​ത്തി​ലാ​ണ് ഇ​തി​ല്‍ ഒ​രാ​ളു​ടെ മ​ര​ണം വാക്സിൻ എടുത്ത ശേഷം ഉണ്ടായ അ​ന​ഫെ​ലാ​ക്‌​സി​സ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 2021 മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് അ​റു​പ​ത്തി​യെ​ട്ടു​കാ​ര​ന്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. പാ​ര്‍​ശ്വ​ഫ​ല​ത്തെ തു​ട​ര്‍​ന്ന് സം​ഭ​വി​ച്ച ഏ​ക മ​ര​ണം ഇ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി എ​ഇ​എ​ഫ്‌​ഐ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ഡോ​ക്ട​ര്‍ എ​ന്‍.​കെ. അ​റോ​റ അ​റി​യി​ച്ചു.‌

കമ്മിറ്റി ഫെബ്രുവരി 5ന് അഞ്ച് കേസുകളും, മാര്‍ച്ച് 9ന് എട്ട് കേസുകളും, മാര്‍ച്ച് 31ന് 18 കേസുകളുമാണ് പരിശോധിച്ചത്. ഏപ്രില്‍ ആദ്യവാരത്തെ വിവരം അനുസരിച്ച് വാക്സിന്‍ എടുത്തവരില്‍ മരിച്ചവര്‍ ദശ ലക്ഷം ഡോസിന് 2.7 മരണം എന്ന നിരക്കിലാണ്. അതേ സമയം ആശുപത്രി വാസം ഉണ്ടായത് ദശലക്ഷം ഡോസിന് 4.8 എന്ന നിരക്കിലാണ്. പക്ഷെ ഈ കേസുകള്‍ എല്ലാം വിശദമായി പരിശോധിച്ച പാനല്‍ ഇവയില്‍ ഭൂരിഭാഗവും വാക്സിന്‍ കാരണമല്ലെന്ന് കണ്ടെത്തി. 

മൂ​ന്ന് മ​ര​ണം കൂ​ടി വാ​ക്‌​സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് കേ​ന്ദ്ര​ സ​മി​തി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വാക്സിൻ എടുത്താൽ ഉണ്ടായേക്കാവുന്ന ഗു​രു​ത​ര പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളി​ല്‍ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ  ഒ​ന്നാ​ണ് അ​ന​ഫെ​ലാ​ക്‌​സി​സ്.

Follow Us:
Download App:
  • android
  • ios