Asianet News MalayalamAsianet News Malayalam

കൊ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം; ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ

സിആർപിസി 144 ലാണ് ഇന്ന് മുതൽ ബം​ഗ​ളൂ​രു സിറ്റി പരിധിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഏപ്രിൽ 20വരെ സിറ്റി പരിധിയിൽ എല്ലാതരം പൊതുപരിപാടികളും നിരോധിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Karnataka Bengaluru issues fresh curbs amid Covid19 surge. All you need to know
Author
Bengaluru, First Published Apr 7, 2021, 6:03 PM IST

ബം​ഗ​ളൂ​രു: കൊ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ നീ​ന്ത​ല്‍ കു​ളം, ജിം​നേ​ഷ്യം, പാ​ര്‍​ട്ടി ഹാ​ളു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ റാ​ലി​ക​ള്‍, പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍​ക്കും വി​ല​ക്കു​ണ്ട്. സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മാ​ത്രം 6,000ത്തി​ന് മു​ക​ളി​ല്‍      കൊ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

സിആർപിസി 144 ലാണ് ഇന്ന് മുതൽ ബം​ഗ​ളൂ​രു സിറ്റി പരിധിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഏപ്രിൽ 20വരെ സിറ്റി പരിധിയിൽ എല്ലാതരം പൊതുപരിപാടികളും നിരോധിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഷോപ്പിം​ഗ് മാളുകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സിനിമ തീയറ്ററുകൾ എന്നിവയ്ക്ക് കർശ്ശനമായ കൊവിഡ് പ്രോട്ടോക്കോൾ ഏർപ്പെടുത്തിയതായി ഉത്തരവ് പുറത്തിറക്കി സിറ്റി പൊലീസ് കമ്മീഷ്ണർ കമൽ പന്ത് മാധ്യമങ്ങളെ അറിയിച്ചു. ഇത്തരം ഇടങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾക്കും പ്രത്യേക പെരുമാറ്റ ചട്ടം ഇറക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios