Asianet News MalayalamAsianet News Malayalam

കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക

കർണാടകം കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പഴം പച്ചക്കറി കടകൾ വൈകീട്ട് ആറ് വരെ തുറക്കാം. ഗ്രോസറി കടകൾ 12 വരെയും തുറക്കാൻ അനുമതി നൽകി

Relaxation of curfew restrictions in covid situation karnataka
Author
Kerala, First Published May 1, 2021, 10:51 PM IST

ബെംഗളൂരു: കർണാടകം കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പഴം പച്ചക്കറി കടകൾ വൈകീട്ട് ആറ് വരെ തുറക്കാം. ഗ്രോസറി കടകൾ 12 വരെയും തുറക്കാൻ അനുമതി നൽകി. മെയ് 12 വരെ ആയിരുന്നു കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രമേ തുറക്കാവൂ എന്നായിരുന്നു നേരത്തെ അറിയിച്ചത്. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ലെന്നും വ്യക്തമാക്കയിരുന്നു.

ബെംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും, വ്യവസായശാലകൾക്കും, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. അത്യാവശ്യ യാത്രകളും അനുവദിക്കും.

അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഷോപ്പുകളില്‍ ഒരേ സമയം കൂടുതല്‍ ആളുകളെ കയറ്റരുതെന്നും ആരാധനാലയങ്ങളില്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് പ്രാര്‍ഥന നടത്തരുതെന്നും നിർദേശമുണ്ട്.

Follow Us:
Download App:
  • android
  • ios