Asianet News MalayalamAsianet News Malayalam

'താങ്കൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്'; രാഹുൽ ഗാന്ധിക്കെതിരെ അസം മന്ത്രി ഹിമന്ത ബിശ്വ ശർമ

ഇന്ത്യൻ നിർമിത വാക്സീനുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുതെന്ന് അസം ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശർമ.

you are misleading the country Assam Minister Himanta Bishwa Sharma against Rahul Gandhi
Author
Delhi, First Published Apr 28, 2021, 9:30 PM IST

ദില്ലി: ഇന്ത്യൻ നിർമിത വാക്സീനുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുതെന്ന് അസം ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശർമ. 'മിസ്റ്റർ ഡിസ് ഇൻഫർമേഷൻ ഗാന്ധി' എന്നാണ് ഹിമന്ത രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്തത്. താങ്കൾ ഇന്ത്യൻ നിർമിത വാക്സിനുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'സർക്കാർ 65 കോടി രൂപ ഭാരത് ബയോട്ടെക്കിന് ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്,  മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും കൊവാക്സിൻ നിർമ്മിക്കാൻ സഹായം നൽകിയിട്ടുണ്ട്',' പൊതുധനം വിനിയോഗിച്ച് നിർമിച്ച വാക്സീൻ എങ്ങനെയാണ് സ്വകാര്യ  സ്ഥാപനത്തിന്റെ  ബൌദ്ധിക സ്വത്താകുന്നത്?'-എന്നിങ്ങനെ ചോദിക്കുന്ന ചിത്രമായിരുന്നു രാഹുൽ പങ്കുവച്ചത്.

ഇപ്പോൾ താങ്കൾ വീണ്ടും ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.  ലോകത്ത് വെറും 12 രാജ്യങ്ങളാണ് സ്വന്തം നിലയിൽ വാക്സീൻ വികസിപ്പിച്ചത്. ഈ സാഹചര്യത്തിൽ നമ്മൾ ഭാരതീയനയതിൽ അഭിമാനിക്കുകയാണ് വേണ്ടത്. താങ്കൾ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ വാക്സീൻ കണ്ടെത്തിയ ശാസ്ത്രജ്ഞരെയാണ് അപമാനിക്കുന്നത്. 

താങ്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാം, പക്ഷെ നമ്മുടെ ശാസ്ത്രജ്ഞരെയും സ്ഥാപനങ്ങളെയും പകീർത്തിപ്പെടുത്തുന്നത് എന്തിനാണ്? താങ്കൾ അവരെ  അഭിനന്ദിച്ചില്ല, പകരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. 

ഇന്ത്യയിൽ നിർമിക്കുന്നതിനെതിരാണ് താങ്കളെന്ന് തെളിയിക്കുന്ന വ്യക്തമായ രേഖകളുണ്ടല്ലോ. 2008ൽ മൂന്ന് വാക്സിൻ നിർമാണശാലകൾ കോൺഗ്രസ് അടച്ചുപൂട്ടിയപ്പോൾ അത് തുറക്കാൻ 2012ൽ സുപ്രീം കോടതി ഇടപെടേണ്ടി വന്നു. മറ്റ് രോഗങ്ങളുടെ വാക്സീനുകളുടെ കാര്യത്തിലും കോൺഗ്രസിന് സമാന നിലപാടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാമെന്നും ഹിമന്ത ബിശ്വ കുറ്റപ്പെടുത്തി.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios