തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്കില്‍ ഇന്ന് ഏഴ് ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നു. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നത്. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടതല്‍ പോസിറ്റീവ് കേസുകള്‍. 814 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607 എന്നിവയാണ് അറുനൂറ് കടന്ന മറ്റ് ജില്ലകള്‍. കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനെയാണ്.  മറ്റ് ജില്ലകളിലെ കണക്ക്. 

ഇന്ന് 6477 പേര്‍ക്ക് ആണ് സംസ്ഥാനത്താകെ കൊവിഡ് സ്ഥിരീകരിച്ചത്. 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 794, മലപ്പുറം 753, കോഴിക്കോട് 676, എറണാകുളം 619, തൃശൂര്‍ 596, കൊല്ലം 552, ആലപ്പുഴ 516, പാലക്കാട് 396, കണ്ണൂര്‍ 353, കോട്ടയം 320, കാസര്‍ഗോഡ് 251, പത്തനംതിട്ട 143, ഇടുക്കി 97, വയനാട് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം.

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.