Asianet News MalayalamAsianet News Malayalam

തമിഴ്‍നാട്ടില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗണാണ്. 
ആശുപത്രി, മരുന്ന് കടകൾ, എടിഎം എന്നിവ മാത്രം പ്രവർത്തിക്കും.

more covid case reported in tamilnadu
Author
Chennai, First Published Apr 25, 2020, 6:37 PM IST

ചെന്നൈ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമിടെ തമിഴ്‍നാട്ടില്‍ രോഗബാധിതര്‍ വര്‍ധിക്കുന്നു. ഇന്ന് പുതിയതായി 66 പേര്‍ക്കാണ് തമിഴ്‍നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍  മാത്രം 43 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 
ഇതോടെ തമിഴ്‍നാട്ടില്‍ രോഗബാധിതരുടെ എണ്ണം തമിഴ്‍നാട്ടില്‍ 1821 ആയി. 

രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗണാണ്. ആശുപത്രി, മരുന്ന് കടകൾ, എടിഎം എന്നിവ മാത്രം പ്രവർത്തിക്കും. ഓൺലൈൻ ഭക്ഷണ വിതരണം മാത്രമേ അനുവദിക്കു. അവശ്യസാധനങ്ങൾ കോർപ്പറേഷൻ വീട്ടിലെത്തിച്ച് നൽകും.

സാധങ്ങളുടെ വിൽപ്പന വിലക്കിയതോടെ സാധനങ്ങൾ വാങ്ങികൂട്ടാൻ ജനം ഇന്ന് കൂട്ടത്തോടെ തെരുവിലറങ്ങി. മധുര, സേലം കോയമ്പത്തൂർ എന്നിവടങ്ങളിൽ നൂറ് കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. സാധങ്ങൾ വാങ്ങി കൂട്ടാൻ  തിക്കിതിരക്കി മാസ്ക്ക് പോലും ധരിക്കാതെയാണ് കടകൾക്ക് മുന്നിൽ ആളുകള്‍ തടിച്ചുകൂടിയത്. 

റെഡ് സോണായ മധുരയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. തിരക്ക് വർധിച്ചതോടെ കടകൾ തുറന്ന് പ്രവർത്തിക്കാൻ മൂന്ന് മണി വരെ അനുമതി നൽകി. കോയമ്പത്തൂരിൽ റെഡ് സോൺ മേഖലയിൽ ജോലി ചെയ്ത 200 പൊലീസുകാരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 

Follow Us:
Download App:
  • android
  • ios