11 ബാറ്റര്‍മാരും 11 ബൗളര്‍മാരുമുള്ള ഒരു ടീമാണ് ഗംഭീറിന്‍റെ സ്വപ്നമെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.
കാന്‍ഡി: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യ ടി20 പരമ്പര തൂത്തുവാരിയപ്പോള്‍ നിര്‍ണായകമായത് ലങ്കന്‍ ഇന്നിംഗ്സിലെ അവസാന രണ്ടോവറായിരുന്നു. 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്.ക്ക് ആറ് വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ 9 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജ് പന്തെറിയാനെത്തുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് പന്തെറിയാനെത്തിയത് റിങ്കു സിംഗ്.
രാജ്യാന്തര ക്രിക്കറ്റിലെ തന്‍റെ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി റിങ്കു അമ്പരപ്പിച്ചപ്പോള്‍ അവസാന ഓവര്‍ എറിയാന്‍ സ്വയം മുന്നോട്ടുവന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. രണ്ട് വിക്കറ്റുമായി മത്സരം ടൈ ആക്കിയ സൂര്യ സൂപ്പര്‍ ഓവറില്‍ വിജയം അടിച്ചെടുക്കുകയും ചെയ്തു. സൂര്യകുമാറിനെയും റിങ്കുവിനെയും കൊണ്ട് അവസാന ഓവര്‍ എറിയിക്കാനുള്ള ബുദ്ധി കോച്ച് ഗൗതം ഗംഭീറിന്‍റെതേവാനെ തരമുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ബൗളറായ സുനില്‍ നരെയ്നെ ഓപ്പണറാക്കി കിരീടം നേടിയ ഗംഭീറില്‍ നിന്ന് ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
വില്യംസണ് പടിയിറക്കം, ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി
11 ബാറ്റര്‍മാരും 11 ബൗളര്‍മാരുമുള്ള ഒരു ടീമാണ് ഗംഭീറിന്‍റെ സ്വപ്നമെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ റിങ്കു കുംബ്ലെയെയും സൂര്യ മുരളീധരനെയും റിയാന്‍ വോണിനെയും കാണാനാകുമെന്നും ആരാധകര്‍ പ്രതികരിച്ചു. മൂന്ന് ടി20യിലും അവസരം ലഭിച്ച യുവതാരം റിയാന്‍ പരാഗിനെയും ബൗളര്‍ എന്ന നിലയില്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സൂര്യകുമാറിനായിരുന്നു. നേരത്തെ ഇന്ത്യൻ ടീമില്‍ പാര്‍ട്ട് ടൈം ബൗളര്‍മാരില്ലാത്തത് പലപ്പോഴും ടീമിന്‍റെ സന്തുലനത്തെ ബാധിച്ചിരുന്നു.
രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാരും പാര്‍ട്ട് ടൈം ബൗളിംഗ് പോലും ചെയ്തിരുന്നില്ല. ഇതോടെ ടി20 ക്രിക്കറ്റില്‍ ഓള്‍ റൗണ്ടറുടെ സാന്നിധ്യം ടീമില്‍ അനിവാര്യമായി. എന്നാല്‍ ഗംഭീര്‍ യുഗത്തില്‍ സ്പെഷലിസ്റ്റ് ബാറ്ററാണെങ്കില്‍ പോലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒന്നോ രണ്ടോ ഓവര്‍ എറിയാന്‍ തയാറായിരിക്കണമെന്ന സൂചനയാണ് പുതിയ കോച്ച് നല്‍കുന്നത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോലിയും രോഹിത് ശര്‍മയും പന്തെറിയുമോ എന്നാണിപ്പോള്‍ ആരാധകരുടെ ആകാംക്ഷ.
