അടിയോടടി! 160 പന്തിൽ 147, റിയൽ ക്യാപ്റ്റൻസ് ഇന്നിംഗ്സ് കളിച്ച് കേരളത്തിന്‍റെ അഹമ്മദ് ഇമ്രാൻ; 153 റൺസ് ലീഡ്

കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് 322 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ജാർഖണ്ഡ് വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലാണ്

147 from 160 balls Ahmed superb innings by kerala captain first innings lead in cooch behar trophy

മംഗളൂരു: കൂച്ച്  ബെഹാർ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് 153 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ക്യാപ്റ്റൻ അഹ്മദ് ഇമ്രാന്‍റെ ഉജ്വല സെഞ്ച്വറിയാണ് കേരളത്തിന് മികച്ച ലീഡ് സമ്മാനിച്ചത്. കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് 322 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ജാർഖണ്ഡ് വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലാണ്.

നാല് വിക്കറ്റിന്  76 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. തകർച്ചയുടെ വക്കിലായിരുന്ന കേരള ഇന്നിംഗ്സിന്‍റെ ശക്തമായ നിലയിലെത്തിച്ചത് അഹ്മദ് ഇമ്രാനും അദ്വൈത് പ്രിൻസും ചേർന്നുള്ള കൂട്ടുകെട്ടാണ്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസ് കൂട്ടിച്ചേർത്തു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹ്മദ് ഇമ്രാൻ 160 പന്തുകളിൽ നിന്ന് 147 റൺസ് നേടി. 

19 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു അഹ്മദ് ഇമ്രാന്‍റെ ഇന്നിങ്സ്. അദ്വൈത് പ്രിൻസ് 61 റൺസെടുത്തു. തോമസ് മാത്യു, ആദിത്യ ബൈജു, അഭിരാം എന്നിവർ വാലറ്റത്ത് നടത്തിയ ചെറുത്തുനിൽപ്പും ലീഡുയർത്താൻ കേരളത്തെ സഹായിച്ചു. അഞ്ച് വിക്കറ്റെടുത്ത തനീഷാണ് ജാർഖണ്ഡ് ബൗളിങ് നിരയിൽ തിളങ്ങിയത്. ഇഷാൻ ഓം മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ജാർഖണ്ഡ് കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലാണ്. 24 റൺസോടെ ക്യാപ്റ്റൻ ബിശേഷ് ദത്തയും അഞ്ച് റൺസോടെ വത്സൽ തിവാരിയുമാണ് ക്രീസിൽ. 

ഫോണിൽകൂടെ വിവാഹം ഉറപ്പിച്ചു, ദുബായിൽ നിന്നെത്തി പണവും നൽകി; വധു പറഞ്ഞതെല്ലാം കള്ളം, നെഞ്ചുപൊട്ടി പ്രവാസി

ബോക്സിലെ 'രഹസ്യം' അറിയാത്ത പോലെ ഭാവിച്ചു; ആശ്വാസത്തോടെ 2 പേ‍രും എയർപോർട്ടിൽ നിന്നിറങ്ങി, ഒടുവിൽ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios