1894ല്‍ ഓസ്ട്രേലിയക്കെതിരെ ഫോള്‍ ഓണ്‍ ചെയ്ത ശേഷം ഇംഗ്ലണ്ട് 10 റണ്‍സിന് ജയിച്ചതായിരുന്നു ടെസ്റ്റ് ചരിത്രത്തില്‍ ആദ്യത്തെ അത്ഭുത ജയം. പിന്നീട് ഏതാണ്ട് 90 വര്‍ഷം കഴിഞ്ഞ് 1981ല്‍ ഇംഗ്ലണ്ട് തന്നെ ഓസ്ട്രേലിയയെ 18 റണ്‍സിന് തോല്‍പ്പിച്ച് അത്ഭുതം ആവര്‍ത്തിച്ചു. 2001ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു മൂന്നാം തവണ ഇത്തരത്തിലൊരു അത്ഭുത ജയം സംഭവിച്ചത്.
വെല്ലിംഗ്ടണ്‍: വിജയ-പരാജയങ്ങള്‍ മാറി മറിഞ്ഞ വെല്ലിംഗ്‌ടണ്‍ ക്രിക്കറ്റ് ടെസ്റ്റിനൊടുവില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് ഒരു റണ്ണിന്‍റെ നേരിയ വിജയവുമായി ടെസ്റ്റ് പരമ്പര സമനിലയാക്കിയപ്പോള്‍(1-1) അത് ടെസ്റ്റ് ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന വിജയത്തിലൊന്നായി. ഒരു റണ്ണിന് ജയിച്ചു എന്നത് മാത്രമല്ല കിവീസ് ജയത്തെ വ്യത്യസ്തമാക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ചെയ്തശേഷം ഒരു ടീം വിജയം നേടുന്നത് ഇത് നാലാം തവണ മാത്രമാണ്. ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ടീമുമാണ് ന്യൂസിലന്‍ഡ്. ഇംഗ്ലണ്ടും ഇന്ത്യയും ആണ് മുന്‍ഗാമികള്‍.
1894ല്‍ ഓസ്ട്രേലിയക്കെതിരെ ഫോള്‍ ഓണ്‍ ചെയ്ത ശേഷം ഇംഗ്ലണ്ട് 10 റണ്‍സിന് ജയിച്ചതായിരുന്നു ടെസ്റ്റ് ചരിത്രത്തില്‍ ആദ്യത്തെ അത്ഭുത ജയം. പിന്നീട് ഏതാണ്ട് 90 വര്‍ഷം കഴിഞ്ഞ് 1981ല്‍ ഇംഗ്ലണ്ട് തന്നെ ഓസ്ട്രേലിയയെ 18 റണ്‍സിന് തോല്‍പ്പിച്ച് അത്ഭുതം ആവര്‍ത്തിച്ചു. 2001ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു മൂന്നാം തവണ ഇത്തരത്തിലൊരു അത്ഭുത ജയം സംഭവിച്ചത്.
അന്നും എതിരാളികള്‍ ഓസ്ട്രേലിയ തന്നെ ആയിരുന്നു. ഓസ്ട്രേലിയക്കെതിരെ ഫോളോ ഓണ്‍ ചെയ്ത ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിവിഎസ് ലക്ഷ്മണിന്‍റെ 281 റണ്‍സിന്‍റെയും രാഹുല്‍ ദ്രാവിഡിന്‍റെ സെഞ്ചുറിയുടെയും കരുത്തില്‍ ഓസീസിന് അവസാന ദിവസം 375 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. എന്നാല്‍ ആ ടെസ്റ്റില്‍ 171 റണ്‍സിന് ജയിച്ച ഇന്ത്യ ഓസീസിന്‍റെ 16 തുടര്‍ ജയങ്ങളുടെ പരമ്പരയും അവസാനിപ്പിച്ചു.
ഇപ്പോള്‍ ബാസ്ബോള്‍ ക്രിക്കറ്റുമായി ടെസ്റ്റ് ക്രിക്കറ്റിന് പുതിയ മുഖവും ആരാധകരെയും സമ്മാനിച്ച ഇംഗ്ലണ്ടാണ് എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിച്ചശേഷവും പരാജിതരായി തലകുനിച്ച് മടങ്ങുന്നത്.22 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിച്ച ഈ വിജയം ഒരു റണ്ണിനായിരുന്നു എന്നതും ശ്രദ്ധേയമാണ്.