ദില്ലി: ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാരാണെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമല്ല ആകാശ് ചോപ്രയുടെ മികച്ച താരങ്ങള്‍. വിന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിനെയാണ് മികച്ച ടി20 താരമായി ചോപ്ര തിരഞ്ഞെടുത്തത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര. 

കോലി മുതല്‍ സൈന വരെ; മാതൃദിനാംശസകളുമായി കായികതാരങ്ങള്‍ ചിത്രങ്ങള്‍

ആദ്യ നാല് സ്ഥാനങ്ങളില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ലെന്നുള്ളത് ആരാധകരെ നിരാശരാക്കും. ചോപ്ര പറയുന്നതിങ്ങനെ... ''ഗെയ്ലിനേക്കാള്‍ മികച്ചൊരു ബാറ്റ്സ്മാനെ നമുക്ക് കാണാന്‍ കഴിയില്ല. എതിര്‍ ടീമിനു മേല്‍ ഗെയ്ല്‍ സൃഷ്ടിക്കുന്നതു പോലെയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ മറ്റൊരു താരത്തിനും സാധിക്കില്ല. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 146.9 എന്നുള്ളതാണ് ഓര്‍ക്കണം.''

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം കിരോണ്‍ പൊള്ളാര്‍ഡ്, ഓസ്ട്രേലിയയുടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് മൂന്നും നാലും സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് അഞ്ചാം സ്ഥാനത്ത്. 

ധോണിയുടെ പകുതി കഴിവെങ്കിലും കിട്ടിയിരുന്നെങ്കില്‍; പരിഭവം പങ്കുവച്ച് ഓസീസ് താരം

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് കോലിക്കു കീഴില്‍ ആറാംസ്ഥാനത്തു നില്‍ക്കുന്നത്. 133.7 ആണ് ഹിറ്റ്മാന്റെ സ്ട്രൈക്ക് റേറ്റ്. ശരാശരി പ്രകടനം പരിഗണിക്കുമ്പോള്‍ 27 റണ്‍സെടുക്കാന്‍ 21 പന്തുകളാണ് രോഹിത്തിനു വേണ്ടതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.