യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും കോലിയാണോ രോഹിത്താണോ മികച്ച നായകനെന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് ധോണി എന്നായിരുന്നു ചോപ്രയുടെ മറുപടി.

ദുബായ്: ഐപിഎല്‍ പൂരത്തിന് പിന്നാലെ ദുബായില്‍ നടക്കാന്‍ പോകുന്ന ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2007ലെ ആദ്യ കിരീടത്തിനുശേഷം രണ്ടാം കിരീടം തേടിയിറങ്ങുന്ന ഇന്ത്യയും കരുത്തരായ വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും പാക്കിസ്ഥാനും ന്യൂസിലന്‍ഡുമെല്ലാം മാറ്റുരക്കുന്ന ടൂര്‍ണമെന്‍റില്‍ ആരാകും അവസാന വിജയി എന്ന് നവംബര്‍ 14ന് അറിയാനാകും.

എന്നാല്‍ ടൂര്‍ണമെന്‍റിന് മുമ്പെ സെമി ഫൈനല്‍ ലൈനപ്പ് എങ്ങനെയായിരിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ചോപ്ര ടി20 ലോകകപ്പില്‍ സെമിയിലെത്തുന്ന ടീമുകളെ പ്രവചിച്ചത്.

ചോപ്രയുടെ അഭിപ്രായത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാകും ടി20 ലോകകപ്പിന്‍റെ സൈമിയിലെത്തുകയ എന്നാണ് ചോപ്രയുടെ പ്രവചനം.

Scroll to load tweet…

യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും കോലിയാണോ രോഹിത്താണോ മികച്ച നായകനെന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് ധോണി എന്നായിരുന്നു ചോപ്രയുടെ മറുപടി.

Scroll to load tweet…

അടുത്തമാസം 17ന് യുഎഇയിലും ഒമാനിലുമായി ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.