Asianet News MalayalamAsianet News Malayalam

ധോണിയുടെയും ആരാധകന്‍റെയും ഓട്ടമൊക്കെ വൈറലായി; എന്നാല്‍ വിമര്‍ശനവുമായി മുന്‍ താരം

നാഗ്പൂര്‍ ഏകദിനത്തിലാണ് ഇന്ത്യ ഫീല്‍ഡിംഗിന് ഇറങ്ങിയപ്പോള്‍ ഒരു ആരാധകന്‍ ധോണിയുടെ അടുത്തേക്ക് ഓടിയെത്തിയത്. ഈ സംഭവമിപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

Aakash Chopra questions security lapse in Nagpur ODI
Author
Nagpur, First Published Mar 6, 2019, 5:19 PM IST

നാഗ്‌പൂര്‍: എം എസ് ധോണിയെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടുന്നതും മൈതാനത്തെ സുരക്ഷാവേലി ചാടിക്കടക്കുന്നതും നമ്മള്‍ മുന്‍പ് കണ്ടിട്ടുണ്ട്. നാഗ്പൂര്‍ ഏകദിനത്തിലും സമാനമായ സംഭവമുണ്ടായി. ഇന്ത്യ ഫീല്‍ഡിംഗിന് ഇറങ്ങുമ്പോഴാണ് ഗ്രൗണ്ട് കയ്യടക്കിയ ഒരു ആരാധകന്‍ ധോണിയുടെ അടുത്തേക്ക് ഓടിയെത്തിയത്. ഈ സംഭവമിപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ മൈതാനത്തിറങ്ങിയത് സുരക്ഷാ വീഴ്‌ചയാണെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു. 'ഗൗരവകരമായ സുരക്ഷാ വീഴ്‌ചയാണിത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അയാളെ പിന്തുടരുക പോലും ചെയ്തില്ലെന്നും' ചോപ്ര വിമര്‍ശിച്ചു. 

Serious lapse in security. How was he not even chased by the guards??? Happening too often. https://t.co/vQ4uV9WnZ8

— Aakash Chopra (@cricketaakash) March 5, 2019

എന്നാല്‍ കമന്‍റേറ്റര്‍ സീറ്റിലിരുന്ന് ചോപ്രയുടെ പ്രതികരണം മറ്റൊന്നായിരുന്നു. 'ധോണിയെ ഓടിപ്പിടിക്കാന്‍ കഴിയില്ല' എന്നായിരുന്നു ചിരിച്ചുകൊണ്ട് ആകാശ് ചോപ്ര പറഞ്ഞത്. മൈതാനത്ത് ഏറെ നേരത്തെ ഓട്ടത്തിന് ശേഷമാണ് ആരാധകന് ധോണിക്കരികില്‍ എത്താനായത്. 

Follow Us:
Download App:
  • android
  • ios