16ന് നടന്ന സംഭവത്തില്‍ പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്ര യാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സപ്ന അടക്കം എട്ട് പേരെ പൊലീസ്  അറസ്റ്റ് ചെയ്തിരുന്നു.

മുംബൈ: സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഭോജ്പൂരി നടി സപ്ന ഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി രംഗത്ത്. സെല്‍ഫി ആക്രമണക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങയതിന് പിന്നാലെയാണ് സപ്ന ഗില്‍ പൃഥ്വി ഷാക്കെതിരെ പരാതി നല്‍കിയത്. സപ്നയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 17നാണ് സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് പൃഥ്വി ഷായെ ആക്രമിക്കുകയും സുഹൃത്തിന്‍റെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ സപ്ന ഗില്ലിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സപ്ന ഗില്‍ ഇന്നലെയാണ് ജാമ്യം നേടി പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നടി പൃഥ്വി ഷാ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തന്‍റെ ദേഹത്ത് അനാവശ്യമായി സ്പര്‍ശിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്ന് ആരോപിച്ച് മുംബൈ എയര്‍പോര്‍ട്ട് പോലീസില്‍ പരാതി നല്‍കിയത്.

16ന് നടന്ന സംഭവത്തില്‍ പൃഥ്വിയുടെ സുഹൃത്ത് സുരേന്ദ്ര യാദവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സപ്ന അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പൃഥ്വിയും സുഹൃത്തും ചേര്‍ന്ന് സപ്നയെയാണ് ആക്രമിച്ചതെന്നും സംഭവ സമയത്ത് പൃഥ്വിയുടെ കൈയില്‍ ഒരു വടിയുണ്ടായിരുന്നുവെന്നും സപ്ന ഗില്ലിന്‍റെ അഭിഭാഷകന്‍ അലി കാഷിഫ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൃഥ്വിയുടെ സുഹൃത്താണ് സപ്നയെയും സുഹൃത്തുക്കളെയും ആദ്യം ആക്രമിച്ചതെന്നും ഈ സമയം വടി ഉപയോഗിച്ച് പൃഥ്വിയും ആക്രമിക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്.

'എനിക്ക് സെലക്ടറൊന്നും ആവേണ്ട'; രാഹുലിനെ വിമര്‍ശിച്ച വെങ്കിടേഷ് പ്രസാദിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം

16ന് മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്താണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സാന്ദാക്രൂസിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ രണ്ട് പേര്‍ വന്ന് സെല്‍ഫി എടുത്തോട്ടെ എന്ന് പൃഥ്വി ഷായോട് ചോദിച്ചിരുന്നു. ആദ്യം വന്ന രണ്ടുപേര്‍ക്കൊപ്പം സെല്‍ഫി എടുത്തെങ്കിലും പിന്നീട് ഇതേ ആളുകള്‍ വേറെ ചിലരെ കൂട്ടി എത്തി സെല്‍ഫി എടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.

എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞിട്ടും സെല്‍ഫി എടുക്കാന്‍ വന്നവര്‍ മടങ്ങിപ്പോയില്ല. ഒടുവില്‍ ഹോട്ടല്‍ മാനേജരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ മാനേജര്‍ ഇവരോട് ഹോട്ടല്‍ വിട്ടുപോകാന്‍ നിര്‍ദേശിച്ചു. പുറത്തുപോയ ഇവര്‍ ഷായും സുഹൃത്തും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നവതുവരെ ഹോട്ടലിന് പുറത്ത് കാത്തു നിന്നു. ഇരുവരും കാറില്‍ ഹോട്ടലിന് പുറത്തെത്തിയപ്പോള്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

സുഹൃത്തിന്‍റെ ബിഎംഡബ്ല്യു കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പൃഥ്വി ഷാ കാറിലുണ്ടായിരുന്നതിനാല്‍ കൂടുതല്‍ തര്‍ക്കത്തിന് നില്‍ക്കാതെ മറ്റൊരു കാറില്‍ അവിടെ നിന്ന് രക്ഷപ്പെട്ട തങ്ങളെ അക്രമികള്‍ പിന്തുടരുകയും ജോഗേശ്വരി ലോട്ടസ് പെട്രോള്‍ പമ്പിന് സമീപത്ത് എത്തിയപ്പോള്‍ കാര്‍ ‍ തടഞ്ഞു നിര്‍ത്തുകയും ചെയ്തു. ഒരു സ്ത്രീ വന്ന് പൊലിസില്‍ പരാതി നല്‍കാതിരിക്കണമെങ്കില്‍ 50000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നും പൃഥ്വിയുടെ സുഹൃത്ത് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു