Asianet News MalayalamAsianet News Malayalam

പന്തിന്‍റെ പെരുമാറ്റത്തിൽ കടുത്ത വിമർശനങ്ങൾ ഉയരുന്നു, 'ഉറപ്പായും പിഴ ചുമത്തണം'; ആവശ്യപ്പെട്ട് ഗിൽക്രിസ്റ്റ്

റിഷഭ് പന്ത് എത്ര പരാതിപ്പെട്ടാലും മറ്റേതെങ്കിലും കളിക്കാരൻ പരാതിപ്പെട്ടാലും അത്തരം സന്ദര്‍ഭങ്ങളില്‍ അമ്പയർമാർ 'അത് കഴിഞ്ഞു' എന്ന് പറയുകയും വേഗത്തിൽ മുന്നോട്ട് പോകുകയും വേണം

Adam Gilchrist says rishabh pant should be fined
Author
First Published Apr 13, 2024, 11:19 AM IST | Last Updated Apr 13, 2024, 11:19 AM IST

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ ഡിആര്‍എസിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ഓസ്ട്രേലിയയുടെ മുൻ താരം ആദം ഗില്‍ക്രിസ്റ്റ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഗില്ലി ഉന്നയിച്ചിട്ടുള്ളത്. അമ്പയർമാർ ആവശ്യമുള്ള സമയത്ത് ഗെയിമുകളുടെ മികച്ച നിയന്ത്രണം ഉറപ്പാക്കേണ്ടതിന്‍റെ ഉദാഹരണമായാണ് ഗില്‍ക്രിസ്റ്റ് സംഭവത്തെ വിലയിരുത്തിയത്.

റിഷഭ് പന്ത് എത്ര പരാതിപ്പെട്ടാലും മറ്റേതെങ്കിലും കളിക്കാരൻ പരാതിപ്പെട്ടാലും അത്തരം സന്ദര്‍ഭങ്ങളില്‍ അമ്പയർമാർ 'അത് കഴിഞ്ഞു' എന്ന് പറയുകയും വേഗത്തിൽ മുന്നോട്ട് പോകുകയും വേണം. അനാവശ്യമായി സംഭാഷണങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന കളിക്കാർക്കെതിരെ പിഴ ചുമത്തണമെന്നും ഗില്‍ക്രിസ്റ്റ് ആവശ്യപ്പെട്ടു. ലഖ്നൗ ഇന്നിംഗ്സിലെ നാലാം ഓവറിലാണ് വിവാദ സംഭം നടന്നത്. ഇഷാന്ത് ശര്‍മ എറിഞ്ഞ പന്ത് പാഡിനരികിലൂടെ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയി.

അമ്പയര്‍ അത് വൈഡ് വിളിക്കുകയും ചെയ്തു. എന്നാല്‍ പന്ത് പാഡില്‍ കൊണ്ടോ എന്ന സംശയം കാരണം റിവ്യു എടുക്കണോ എന്ന അര്‍ത്ഥത്തില്‍ റിഷഭ് പന്ത് സിഗ്നല്‍ കാട്ടി. തൊട്ടു പിന്നാലെ അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടതായി സിഗ്നല്‍ നല്‍കി. എന്നാല്‍ താന്‍ റിവ്യു എടുത്തതല്ലെന്നും എടുക്കണോ എന്ന് ഫീല്‍ഡറോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും റിഷഭ് പന്ത് തര്‍ക്കിച്ചെങ്കിലും അമ്പയര്‍ സമ്മതിച്ചില്ല. റിവ്യൂവില്‍ പന്ത് വൈഡാണെന്ന് വ്യക്തമാകുകയും ഡല്‍ഹിക്ക് അനാവശ്യമായി ഒരു റിവ്യു നഷ്ടമാകുകയും ചെയ്തു.

എന്നാല്‍ പന്ത് റിവ്യു ചെയ്തതല്ലെന്ന വാദം ഖണ്ഡിക്കുന്ന റിപ്ലേ ദൃശ്യങ്ങള്‍ പിന്നാലെ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിടുകയും ചെയ്തു. റിവ്യു എടുക്കാനായി പന്ത് കൈ കൊണ്ട് ഇംഗ്ലീഷ് അക്ഷരം ടി എന്ന് ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ മിഡോഫില്‍ നില്‍ക്കുന്ന ഫീല്‍ഡറോടാവാം പന്ത് അത് ചോദിച്ചതെന്നും അമ്പയറോട് സിഗ്നല്‍ കാണിച്ചതല്ലെന്നുമാണ് കമന്‍ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ടിരുന്നോ എന്ന രീതിയില്‍ സംശയം പ്രകടിപ്പിച്ച പന്ത് ചെവിയില്‍ കൈവെച്ചശേഷമാണ് റിവ്യു സിഗ്നല്‍ കാണിച്ചതെന്നും അതുകൊണ്ട് തന്നെ അത് റിവ്യു എടുത്തതാണെന്നും ഗവാസ്കര്‍ക്കൊപ്പം കമന്‍ററി ബോക്സിലുണ്ടായിരുന്ന ദീപ്ദാസ് ഗുപ്തയും പോമി ബാംഗ്‌വയും പറഞ്ഞു. 

കുട്ടിയുടെ കഴുത്തിൽ ക്യൂ ആർ കോഡുള്ള ഒരു ലോക്കറ്റ്; പൊലീസ് സ്കാൻ ചെയ്തു, വിനായകിന് കുടുംബത്തെ തിരികെ കിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios