മഴ പെയ്താല്‍ ഔട്ട് ഫീല്‍ഡിലെ വെള്ളം ഒപ്പിയെടുക്കാനുള്ള സൂപ്പര്‍ സോപ്പറോ മറ്റ് സംവിധാനങ്ങളോ സ്റ്റേഡിയത്തിലില്ല.
നോയ്ഡ: ഔട്ട് ഫീല്‍ഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുര്‍ന്ന് നോയ്ഡയില്‍ നടക്കേണ്ട അഫ്ഗാനിസ്ഥാന്‍ - ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനവും ഉപേഷിച്ചിരുന്നു. അഫ്ഗാന്‍ ടീം ഹോം ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്നും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. അവര്‍ മുമ്പ് കളിച്ചിട്ടുണ്ട് നോയ്ഡയില്‍. നിര്‍ഭാഗ്യവശാല്‍ ഇന്നും ടോസിടാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ ഗ്രൗണ്ടിനെതിരെ വ്യാപകമായ പരാതിയും ബിസിസിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 2016ല്‍ ദുലീപ് ട്രോഫിയിലെ പിങ്ക് ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള നോയ്ഡയിലെ ഗ്രൗണ്ട് 2017നുശേഷം ബിസിസിഐ മത്സരങ്ങള്‍ക്കായി ഉപയോഗിക്കാറില്ല. ആര്‍ക്കും വേണ്ടാത്ത ഗ്രൗണ്ടിലാണ് അഫ്ഗാനിസ്ഥാന് വേദിയായി അനുവദിച്ചതെന്ന ആക്ഷേപമാണ് ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്.
പരമ്പരക്ക് എത്തും മുമ്പേ സ്റ്റേഡിയത്തിലെ സജ്ജീകരണങ്ങളെക്കുറിച്ച് തിരക്കുകയും സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്‌തെങ്കിലും പരിശീലനം പോലും നടത്താനാവാതെ ഇരിക്കേണ്ടിവരുന്നത് നിരാശാജനകമാണെന്ന് അഫ്ഗാന്‍ ടീം പ്രതിനിധി വ്യക്തമാക്കിയിരുന്നു. മഴ പെയ്താല്‍ ഔട്ട് ഫീല്‍ഡിലെ വെള്ളം ഒപ്പിയെടുക്കാനുള്ള സൂപ്പര്‍ സോപ്പറോ മറ്റ് സംവിധാനങ്ങളോ സ്റ്റേഡിയത്തിലില്ല. കഴിഞ്ഞ തവണ വന്നതില്‍ നിന്ന് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇനി ഈ ഗ്രൗണ്ടില്‍ ഹോം മത്സരങ്ങള്‍ക്കായി വരില്ലെന്നും അഫ്ഗാന്‍ പ്രതിനിധി വ്യക്തമാക്കി.
ദുലീപ് ട്രോഫിയില്‍ നാളെ സഞ്ജു സാംസണ്‍ കളിക്കുമോ? ഭരത് പുറത്തേക്ക്? ഇന്ത്യ ഡിയുടെ സാധ്യതാ ഇലവന്‍
ബിസിസിഐ നോയ്ഡയാണ് അനുവദിച്ചു നല്‍കിയതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്നിപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധിയുടെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ''കാണ്‍പൂര്‍, ബംഗളൂരു, നോയ്ഡ് എന്നീ ഗ്രൗണ്ടുകളാണ് ബിസിസിഐ മുന്നില്‍ വച്ചത്. ഞങ്ങളാണ് നോയ്ഡ തിരഞ്ഞെടുത്തത്. കാബൂളിലേക്ക് തിരിക്കാന്‍ എളുപ്പമാണെന്നുള്ളത് കൊണ്ടാണ് നോയ്ഡ തിരഞ്ഞെടുത്തത്.'' അദ്ദേഹം പഞ്ഞു.
എന്നാല്‍ മുന്‍ കാലങ്ങളിലും അഫ്ഗാന്‍രെ ഹോം ഗ്രൗണ്ടായിട്ടുള്ള നോയ്ഡ സ്റ്റേഡിയം അധികൃതരും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുളള ആശയവിനിമയത്തിലെ പ്രശ്‌നമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ബിസിസഐയുടെ അനൗദ്യോഗിക നിലപാട്.

