അത്ര നല്ല തുടക്കമായിരുന്നില്ല പാകിസ്ഥാന്. 52 റണ്‍സിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ (27), ഇമാം ഉള്‍ ഹഖ് (13) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നെയ്ബാണ് ഇരുവരേയും മടക്കിയത്.

കൊളംബൊ: പാകിസ്ഥാനെതിരെ മൂന്നാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് 269 റണ്‍സ് വിജയലക്ഷ്യം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന് മഹുമ്മദ് റിസ്‌വാന്‍ (67), ബാബര്‍ അസം (60) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. എട്ട് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. അഫ്ഗാന് വേണ്ടി ഗുല്‍ബാദിന്‍ നെയ്ബ്, അഹമ്മദ് മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

അത്ര നല്ല തുടക്കമായിരുന്നില്ല പാകിസ്ഥാന്. 52 റണ്‍സിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ (27), ഇമാം ഉള്‍ ഹഖ് (13) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നെയ്ബാണ് ഇരുവരേയും മടക്കിയത്. എന്നാല്‍ ബാബര്‍ - റിസ്‌വാന്‍ സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെ പാക് ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. എന്നാല്‍ ബാബറിനെ പുറത്താക്കി റാഷിഖ് ഖാന്‍ അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. സൗദ് ഷക്കീല്‍ (9) റണ്ണൗട്ടായത് പാകിസ്ഥാന് തിരിച്ചടിയായി. ഇിതിനിടെ റിസ്‌വാനും മടങ്ങി. 79 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിംഗ്‌സ്.

എനിക്ക് തെറ്റുപറ്റി! ഹീത് സ്ട്രീക്കിന്റെ മരണവാര്‍ത്ത പങ്കുവെച്ചതില്‍ ക്ഷമാപണം നടത്തി ഹെന്റി ഓലോങ്ക

പിന്നീടെത്തിയവരില്‍ അഗ സല്‍മാന്‍ (പുറത്താവാതെ 38), മുഹമ്മദ് നവാസ് (30) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. ഷദാബ് ഖാന്‍ (3), ഫഹീം അഷ്‌റഫ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹീന്‍ അഫ്രീദി (2) സല്‍മാനൊപ്പം പുറത്താവാതെ നിന്നു. റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, ഫസല്‍ഹഖ് ഫാറൂഖ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. രണ്ടാം ഏകദിനത്തില്‍ ഒരു വിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.