ഓപ്പണിംഗ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ഗുര്‍ബാസ്. വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ് എന്നിവരാണ് ടീമിലുള്ള മറ്റു കീപ്പര്‍മാര്‍. സാഹയായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറാവുക. സാഹയുടെ ബാക്ക് അപ്പ് ആയിട്ടാണ് ഗുര്‍ബാസ് ടീമിലെത്തുക. വെയ്ഡിന് ഏപ്രില്‍ ആറ് ശേഷം മാത്രമേ ഐപിഎല്ലിന് എത്താന്‍ സാധിക്കൂ.  

ഗുജറാത്ത്: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ജേസണ്‍ റോയിക്ക് പകരം അഫ്ഗാനിസ്ഥാന്‍ താരം റഹ്‌മാനള്ള ഗുര്‍ബാസിനെ (Rahmanullah Gurbaz) ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) ടീമിലെത്തിക്കും. ഇക്കാര്യത്തില്‍ ഫ്രാഞ്ചൈസുയുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ബാക്കിയുള്ളത്.

ഓപ്പണിംഗ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ഗുര്‍ബാസ്. വൃദ്ധിമാന്‍ സാഹ, മാത്യൂ വെയ്ഡ് എന്നിവരാണ് ടീമിലുള്ള മറ്റു കീപ്പര്‍മാര്‍. സാഹയായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പറാവുക. സാഹയുടെ ബാക്ക് അപ്പ് ആയിട്ടാണ് ഗുര്‍ബാസ് ടീമിലെത്തുക. വെയ്ഡിന് ഏപ്രില്‍ ആറ് ശേഷം മാത്രമേ ഐപിഎല്ലിന് എത്താന്‍ സാധിക്കൂ. 

താരലേലത്തില്‍ 50 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്നു താരമായിരുന്നു ഗുര്‍ബാസ്. എന്നാല്‍ ടീമിലെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. അഫ്ഗാന് വേണ്ടി ഒമ്പത് ഏകദിനങ്ങലും 20 ടി20 മത്സരങ്ങളും 20കാരന്‍ കളിച്ചിട്ടുണ്ട്. ഐപിഎല്‍ കളിക്കുന്ന അഞ്ചാമത്തെ അഫ്ഗാന്‍ താരമായരിക്കും ഗുര്‍ബാസ്. 

സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഗുര്‍ബാസിനൊപ്പം ഗുജറാത്തിലുണ്ട്. മുഹമ്മദ് നബി (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഫസല്‍ഹഖ് ഫാറൂഖി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരാണ് മറ്റു അഫ്ഗാന്‍ താരങ്ങള്‍.

നേരത്തെ, ബയോ ബബിള്‍ സംവിധാനത്തില്‍ കൂടുതല്‍ കാലം തുടരുകയെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് റോയ് പിന്മാറിയത്. 
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരം മികച്ച ഫോമിലായിരുന്നു. ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ റോയ് 50.50 ശരാശരിയിലും 170.22 സ്ട്രൈക്ക് റേറ്റിലും 303 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. കളിച്ചതാവാട്ടെ ആകെ ആറ് മത്സരങ്ങള്‍ മാത്രം. രണ്ടാം തവണെയാണ് റോയ് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നത്. 

2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയെങ്കിലും വ്യക്തിപരമായ കാരണത്താല്‍ ഒഴിവായിരുന്നു. അന്ന് അടിസ്ഥാന വിലയായ 1.5 കോടിക്കാണ് ഡല്‍ഹി താരത്തെ ടീമിലെത്തിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിരയില്‍ റോയ് ഉണ്ടായിരുന്നു. മിച്ചല്‍ മാര്‍ഷിന്‍െ പകരക്കാരനായിട്ടാണ് ടീമില്‍ എത്തിയത്. 13 മത്സരങ്ങളില്‍ നിന്നായി 129 സ്ട്രൈക്ക് റേറ്റില്‍ 329 റണ്‍സാണ് താരം നേടിയിരിക്കുന്നത്. 

മാര്‍ച്ച് 26നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. മെയ്യ് 29 നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒരുക്കിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ ചെന്നൈക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഗുജറാത്ത്. റാങ്കിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ടായി തിരിച്ചത്. നേടിയ കിരീടങ്ങളുടെ എണ്ണം, എത്ര തവണ ഫൈനലിലെത്തി എന്നൊക്കെ പരിശോധിച്ചാണ് ടീമുകളുടെ റാങ്ക് തീരുമാനിച്ചത്.

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കിംഗ്‌സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്