മറ്റുള്ളവരുടെ എതിർപ്പിനെ മറികടന്ന് ഇമ്രാൻ ഖാനാണ് റമീസ് രാജയെ പി സി ബി ചെയർമാനായി നിയമിച്ചത്. കമന്‍റേറ്ററായും ക്രിക്കറ്റ് വിദഗ്ധനായും ടെലിവിഷന്‍ അവതാരകാനായും തിളങ്ങി നിന്നിരുന്ന  റമീസ് രാജയെ ഇമ്രാന്‍ ഖാന്‍ നിര്‍ബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്ത് എത്തിക്കുകയായിരുന്നു.

ലാഹോര്‍: ഇമ്രാന്‍ ഖാന്‍(Imran Khan) സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലേക്കും(PCB) വ്യാപിക്കുന്നു. പി സി ബി ചെയര്‍മാന്‍ റമീസ് രാജ( Ramiz Raja) ഉടന്‍ രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജി സംബന്ധിച്ച് രാജ അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റുള്ളവരുടെ എതിർപ്പിനെ മറികടന്ന് ഇമ്രാൻ ഖാനാണ് റമീസ് രാജയെ പി സി ബി ചെയർമാനായി നിയമിച്ചത്. കമന്‍റേറ്ററായും ക്രിക്കറ്റ് വിദഗ്ധനായും ടെലിവിഷന്‍ അവതാരകാനായും തിളങ്ങി നിന്നിരുന്ന റമീസ് രാജയെ ഇമ്രാന്‍ ഖാന്‍ നിര്‍ബന്ധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്ത് എത്തിക്കുകയായിരുന്നു. ഇമ്രാന്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്കോളം മാത്രമെ പാക് ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്ത് തുടരൂവെന്നും ചുമതല ഏറ്റെടുക്കുമ്പോള്‍ റമീസ് രാജ വ്യക്തമാക്കിയിരുന്നു.

ഐസിസി യോഗത്തിനായി ദുബായിലാണിപ്പോൾ റമീസ് രാജ. യോഗത്തിന് ശേഷം പാകിസ്ഥാനിൽ തിരിച്ചെത്തിയാലുടൻ രാജി ഉണ്ടായേക്കുമെന്നാണ് സൂചന. മുന്‍ ചെയര്‍മാന്‍ നജാം സേഥി റമീസ് രാജക്ക് പകരം ചെയര്‍മാനായി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇമ്രാന്‍ ഖാന് പകരം അടുത്ത പ്രധാനമന്ത്രിയാവുമെന്ന് കരുതുന്ന പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫുമായി സേഥിക്ക് അടുത്ത ബന്ധമുണ്ട്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനാവുന്നതില്‍ സേഥി വീമ്ടും താല്‍പര്യം അറിയിച്ചിട്ടുണ്ട്.

റമീസ് രാജ് പാക് ബോര്‍ഡ് ചെയര്‍മാനായശേഷം ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി പൊളിച്ചെഴുത്തുകള്‍ നടത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ടീമുകളുടെ എണ്ണം ആറാക്കി കുറച്ചതടക്കം ഇതില്‍ നിര്‍മായകമായിരുന്നു. റമീസ് രാജ് ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് പാക് ടീമിന്‍റെ മുഖ്യ പരിശലകനായിരുന്ന മിസ്ബാ ഉള്‍ ഹഖിനെയും ബൗളിംഗ് പരിശീലകനായിരുന്ന വഖാര്‍ യൂനിസിനെയും പുറത്താക്കിയത്.

ഇതിനിടെ റമീസ് രാജ മുന്നോട്ടു വെച്ച, ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റ് എന്ന നിര്‍ദേശം ഐസിസി ഇന്നലെ തള്ളിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി എല്ലാവര്‍ഷവും നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു റമീസ് രാജയുടെ നിര്‍ദേശം.