ധാക്ക: കളിക്കളത്തിലെ ചൂടന്‍ സ്വഭാവക്കാരനാണ് വിരാട് കോലി. കലപ്പന്‍ സ്വഭാവത്തിന് താരം പലപ്പോഴും പഴി കേട്ടിട്ടുണ്ട്. എന്നാല്‍ മറ്റുചിലര്‍ അത് താരത്തിന്റെ അഗ്രസീവ് സ്വഭാവമായിട്ട് കണ്ടാല്‍മതിയെന്ന് പറഞ്ഞിരുന്നു. സ്ലെഡ്ജ് ചെയ്യുമ്പോള്‍ തിരിച്ചടങ്ങോട്ടും ചെയ്യുന്ന സ്വഭാവക്കാരനാണ് കോലി. കഴിഞ്ഞ ദിവസം കോലി സ്ലഡജ് ചെയ്തതിനെ കുറിച്ച് വിന്‍ഡീസ് പേസര്‍ കെസ്‌റിക്ക് വില്യംസ് സംസാരിച്ചു. ഇപ്പോഴിതാ മറ്റൊരു താരം കൂടി കോലിയുടെ കലിപ്പന്‍ സ്വഭാവത്തെ കുറിച്ച് വിവരിക്കുകയാണ്. ബംഗ്ലാദേശ് താരം ഇമ്രുല്‍ കയേസാണ് കോലിയെ കുറിച്ച് സംസാരിക്കുന്നത്.

എളുപ്പവഴികള്‍ ഒന്നുമില്ല, ധോണിക്ക് തിരിച്ചുവരവ് ദുഷ്‌കരം; വെളിപ്പെടുത്തലുമായി മുന്‍താരം  

2011ലെ ലോകകപ്പിലെ ഒരു സംഭവത്തിന് ശേഷം കോലി എന്ന സ്ലെഡജ് ചെയ്യാറില്ലെന്നാണ് കയേസ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''2011 ലോകകപ്പിണ് കോലി എന്നെ അവസാനമായി സ്ലഡ്ജ് ചെയ്തത്. അന്നു ധാക്കയില്‍ ഇന്ത്യ- ബംഗ്ലാദേശ് മല്‍സരത്തില്‍ ബാറ്റ് ചെയ്യുകയായിരുന്നു കോലി എന്നോട് അനാവശ്യമായി സംസാരിച്ചു. 

കോലിയുടെ കരിയറിലെ ആദ്യത്തെ ലോകകപ്പ് കൂടിയായിരുന്നു 2011ലേത്. കോലിയുടെ സ്ലെഡ്ജിങ് അസഹീനമായി തോന്നിയതോടെ ഞാന്‍ ടീമംഗം തമീം ഇഖ്ബാലിനോട് സംസാരിച്ചു. തമീം കോലിക്കുള്ള മറുപടിയും നല്‍കി. തമീം എന്തും ചെയ്യും. കാരണം കളിക്കളത്തില്‍ വളരെ അഗ്രസീവായി പെരുമാറുന്ന താരമാണ് അദ്ദേഹം. അതിന് ശേഷം കോലി എനിക്കുനേരെ സ്ലഡ്ജിങ്ങിന് വന്നിട്ടില്ല. 

ബാഴ്‌സയില്‍ പൊട്ടിത്തെറിയുടെ സൂചന നല്‍കി മെസി; സെറ്റിയന് കാര്യങ്ങള്‍ എളുപ്പമാവില്ല

2007ല്‍ ഞാനും കോലിയും ഓസ്‌ട്രേലിയയില്‍ ഒരു ക്യാംപില്‍ വച്ച് പരിചയപ്പെട്ടിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നിട്ടും കോലി എന്നോട് അങ്ങനെ സംസാരിച്ചത് ആശ്ചര്യപ്പെടുത്തി. കോലിയില്‍ നിന്ന് ഞാനൊരിക്കലും ഇങ്ങനെ ഒരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. കോലി പലതും പറഞ്ഞിട്ടും ഞാന്‍ അദ്ദേഹത്തോട് തിരിച്ചൊന്നും പറഞ്ഞിരുന്നില്ല.'' കയേസ് പറഞ്ഞുനിര്‍ത്തി. എന്നാലിപ്പോള്‍ ഒരു ഇതിഹാസതാരമായി കോലി മാറിയെന്നും കയേസ് കൂട്ടിച്ചേര്‍ത്തു.