ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കും. ഫൈനലും ഇതേ വേദിയിലാണ്.

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയം വേദിയാകും. സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് 10 വേദികളിലായിട്ടാണ് നടക്കുക. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ഐസിസി സിഇഒ ജെഫ് അലാര്‍ഡിസ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കും. ഫൈനലും ഇതേ വേദിയിലാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും മുംബൈ വാംഖഡെ സ്റ്റേഡിയവും വേദിയാവും. അഹമ്മദാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവര്‍ക്ക് പുറമെ ചെന്നൈ ചെപ്പോക്ക്, ധരംശാല, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ബംഗളൂരു നഗരങ്ങളിലും ലോകകപ്പ് നടക്കും.

ആന്‍ഡേഴ്‌സണേക്കാള്‍ മികച്ച പേസര്‍ ഇന്ത്യയിലുണ്ട്! പേരെടുത്ത് പറഞ്ഞ് കാരണം വ്യക്തമാക്കി ഇശാന്ത് ശര്‍മ

പാകിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് ബിസിസിഐ ഉറപ്പാക്കിയിട്ടുണ്ട്. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ നീളുന്നതാണ് മത്സരക്രമം. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്. അതേസമയം, ലോകകപ്പിന്റെ ട്രോഫി ടൂറിന് തുടക്കമായി. സെപ്റ്റംബര്‍ നാലിന് ട്രോഫി ഇന്ത്യ ഇന്ത്യയില്‍ തിരിച്ചെത്തും.

Scroll to load tweet…

പാപുവ ന്യൂ ഗിനിയ, അമേരിക്ക, കുവൈറ്റ്, ഫ്രാന്‍സ്, ഉഗാണ്ട, നൈജിരിയ എന്നിവയടക്കം ലോകകപ്പ് പതിനെട്ട് രാജ്യങ്ങളിലൂടെ പ്രയാണം നടത്തും. ക്രിക്കറ്റിന് ആഗോള പ്രചാരം നല്‍കുകയാണ് ട്രോഫി ടൂറിന്റെ ലക്ഷ്യം. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player