മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിൽ പ്രതികരണവുമായി നടൻ അജു വർ​ഗീസ്. ചരിത്രം സൃഷ്ടിച്ച മനുഷ്യനാണ് ധോണി എന്ന് താരം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് എംഎസ് ധോണി അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. 

ഇതിഹാസം വിരമിക്കുന്നു!!!
ചരിത്രം സൃഷ്ടിച്ച മനുഷ്യൻ!!
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ!
ലോകത്തിലെ ഏറ്റവും മികച്ച കീപ്പർ!!!
എന്തൊരു ഇതിഹാസ കരിയറും ക്ലാസ് റെക്കോർഡുകളും!!! എന്നായിരുന്നു അജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. 

ധോണി വിരമിച്ചെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസയുമായി രം​ഗത്തെത്തുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,അമിത് ഷാ, സ്മൃതി ഇറാനി, ഗൗതം ഗംഭീര്‍, ശശി തരൂര്‍, മോഹൻ ലാൽ എന്നിവരടക്കമുള്ളവർ ധോണിക്ക് ആശംസയുമായി എത്തിയിരുന്നു.