റാഞ്ചിയിലെ തന്റെ മികച്ച അരങ്ങേറ്റ പ്രകടനം അച്ഛനാണ് ആകാശ് സമര്‍പ്പിച്ചത്. ടെസ്റ്റ് ടീമിലേക്കുള്ള പ്രവേശനം വൈകാരികമായിട്ടാണ് ആകാശ് കണ്ടതും.

റാഞ്ചി: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യയുടെ ഹീറോയായിരിക്കുകയാണ് ആകാശ് ദീപ്. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്. ആദ്യ മൂന്ന് വിക്കറ്റുകളും ആകാശിനായിരുന്നു. സാക് ക്രൗളി (42), ഒല്ലി പോപ് (0), ബെന്‍ ഡക്കറ്റ് (11) എന്നിവരുടെ വിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്. ബിഹാറില്‍ ജനിച്ച ആകാശ് ബംഗാളിന് വേണ്ടിയാണ് രഞ്ജി ട്രോഫി കളിക്കുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ആകാശ്. 

ഇപ്പോള്‍ ആകാശിന്റെ ക്രിക്കറ്റ് യാത്രയെ കുറിച്ച് സംസാരിക്കുകയാണ് അമ്മ ലദുമ ദേവി. അവര്‍ വിശീദകരിക്കുന്നതിങ്ങനെ... ''ആകാശ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു അച്ഛന്റെ അഗ്രഹം. പക്ഷേ ക്രിക്കറ്റിനോടായിരുന്നു അവന് താല്‍പര്യം. എന്നാല്‍ രഹസ്യമായി ഞാനവരെ ക്രിക്കറ്റ് കളിക്കാന്‍ വിട്ടു. ഇതൊന്നും അച്ഛന്‍ അറഞ്ഞിരുന്നില്ല. ഞാന്‍ മുഴുവന്‍ പിന്തുണയും നല്‍കി. കാണുന്നവര്‍ അവന്‍ ക്രിക്കറ്റ് കളിച്ച് സമയം കളയുകയാണെന്് പറഞ്ഞ് കളിയാക്കും. എന്നാല്‍ അവനില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ടും അവനെ ഞാന്‍ നിരുത്സാഹപ്പെടുത്തിയില്ല. ആറ് മാസത്തിനുള്ളില്‍ അവന് സഹോദരനേയും നഷ്ടമായി.'' ദേവി പറഞ്ഞു.

ടെസ്റ്റ് കളിക്കാതെ മുങ്ങി! കിഷനും ശ്രേയസിനും ഗംഭീര പണിവരുന്നു; ഇരുവരുടേയം കോണ്‍ട്രാക്റ്റ് റദ്ദാക്കിയേക്കും

ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണിതെന്നും ദേവി പറഞ്ഞു. ''അവന്‍ അച്ഛനും സഹോദരനും ജീവിച്ചിരുന്നെങ്കില്‍ അരങ്ങേറ്റ ദിവസം ഒരുപാട് സന്തോഷിച്ചേനെ. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസമാണിത്. കുറച്ചുപേര്‍ക്ക് മാത്രമേ ഇത് കാണാന്‍ ഭാഗ്യമുള്ളൂ. ഞാന്‍ ഈ ഭൂമിയിലെ ഏറ്റവും അഭിമാനിക്കുന്ന അമ്മയാണ്. പഠിക്കുന്നവര്‍ രാജാക്കന്മാരാകുമെന്നും കളിക്കുന്നവര്‍ ചീത്തയാകുമെന്നും അവര്‍ പറയുന്നു. പക്ഷേ നമ്മുടെ കാര്യത്തില്‍ ഇത് വിപരീതമാണ്.'' ആകാശിന്റെ അമ്മ വ്യക്തമാക്കി.

റാഞ്ചിയിലെ തന്റെ മികച്ച അരങ്ങേറ്റ പ്രകടനം അച്ഛനാണ് ആകാശ് സമര്‍പ്പിച്ചത്. ടെസ്റ്റ് ടീമിലേക്കുള്ള പ്രവേശനം വൈകാരികമായിട്ടാണ് ആകാശ് കണ്ടതും. ത്തെ തീവ്രമായ വൈകാരിക നിമിഷമെന്നാണ് വിശേഷിപ്പിച്ചത്.