ദു​ബാ​യ്: ശ്രീ​ല​ങ്ക​ൻ സ്പി​ന്ന​ർ അ​കി​ല ധ​ന​ജ്ഞയ്ക്ക് വി​ല​ക്ക്. സം​ശ​യാ​സ്പ​ദ​മാ​യ ബൗ​ളിം​ഗ് ആ​ക്ഷ​നെ തു​ട​ർ​ന്നാ​ണ് അ​കി​ല​യെ ബൗ​ളിം​ഗി​ൽ​നി​ന്ന് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ഐ​സി​സി അ​കി​ല​യെ വി​ല​ക്കി​യ​ത്.

ന്യൂ​സി​ലൻഡിനെതിരായ ടെ​സ്റ്റി​ല്‍ ആ​ണ് താ​ര​ത്തി​ന്‍റെ ആ​ക്ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തി​ന് ശേ​ഷം ഓ​ഗ​സ്റ്റ് 29ന് ​ചെ​ന്നൈ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അകിലയുടെ ബൗ​ളിം​ഗ് ആ​ക്ഷ​ന്‍ നി​യ​മ പ്രകാരമുള്ളതല്ലെന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തുടർന്നായിരുന്നു നടപടി.