ടീം മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത രീതിയിലായിരുന്നു ഹെയില്‍സിന്റെ നടപടി. ഇത് ഹെയില്‍സിനും ടീം അംഗങ്ങള്‍ക്കുമിടയില്‍ അവിശ്വാസം വര്‍ധിപ്പിച്ചുവെന്നും മോര്‍ഗന്‍

ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ ഓപ്പണര്‍ അലക്സ് ഹെയില്‍സിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഹെയില്‍സിനെ ഇനിയും വിശ്വസിക്കാനാവില്ലെന്ന് മോര്‍ഗന്‍ പറഞ്ഞു.

ടീം മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത രീതിയിലായിരുന്നു ഹെയില്‍സിന്റെ നടപടി. ഇത് ഹെയില്‍സിനും ടീം അംഗങ്ങള്‍ക്കുമിടയില്‍ അവിശ്വാസം വര്‍ധിപ്പിച്ചുവെന്നും മോര്‍ഗന്‍ പറഞ്ഞു. ഹെയില്‍സിനെ പുറത്താക്കാനുള്ള തീരുമാനം ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച ടീം അംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്നുവെന്നും പുറത്താക്കാനുള്ള നടപടി ഉചിതമായെന്നാണ് അഭിപ്രായം ഉയര്‍ന്നതെന്നും മോര്‍ഗന്‍ പറഞ്ഞു.

നിരോധിത മരുന്നുപയോഗത്തിന്റെ പേരില്‍ ആദ്യം 21 ദിവസത്തെ സസ്പെന്‍ഷന്‍ ആണ് ഹെയില്‍സിന് നല്‍കിയിരുന്നത്. എന്നാല്‍ കടുത്ത നടപടി വേണമെന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന് ഹെയില്‍സിനെ ലോകകപ്പ് ടീമില്‍ നിന്നുതന്നെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കുകയായിരുന്നു.