എഡ്‍ജ്‍ബാസ്റ്റണില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ജയിച്ചതിന് പിന്നാലെയായിരുന്നു ബാർമി ആർമിയുടെ പുലിവാല്‍ പിടിച്ച ട്വീറ്റ്

എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ടിന് എതിരെ കഴിഞ്ഞ വർഷം നടന്ന പരമ്പരയിലെ അവസാന ടെസ്റ്റ്(ENG vs IND 5th Test) കൊവിഡ് മൂലം മാറ്റിവച്ചതാണ് എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്നലെ പൂർത്തിയായ അഞ്ചാം ടെസ്റ്റ്. പരമ്പര പൂർത്തിയാക്കാന്‍ 2-1ന്‍റെ ലീഡുമായി ഇക്കുറി ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയ ഇന്ത്യക്ക് പക്ഷേ എഡ്‍ജ്‍ബാസ്റ്റണില്‍ നിരാശയായി ഫലം. ഇന്ത്യ തോറ്റതോടെ പരമ്പര 2-2ന് സമനിലയിലായി. ഇതിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ ആരാധകക്കൂട്ടമായ ബാർമി ആർമി(Barmy Army) ചെയ്തൊരു ട്വീറ്റ് ഇന്ത്യന്‍ മുന്‍ സ്പിന്നർ അമിത് മിശ്ര(Amit Mishra) പൊളിച്ച് കയ്യില്‍ക്കൊടുത്തു. 

Scroll to load tweet…

എഡ്‍ജ്‍ബാസ്റ്റണില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ജയിച്ചതിന് പിന്നാലെയായിരുന്നു ബാർമി ആർമിയുടെ പുലിവാല്‍ പിടിച്ച ട്വീറ്റ്. മത്സരത്തില്‍ രണ്ടിന്നിംഗ്സിലും തകർപ്പന്‍ സെഞ്ചുറിയുമായി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജോണി ബെയ്ർസ്റ്റോയുടെ ചിത്രം സഹിതം 1-0ന് ഇംഗ്ലണ്ട് പരമ്പര വിജയിച്ചു എന്നായിരുന്നു ട്വീറ്റ്. അതേസമയം ഇംഗ്ലണ്ട് അവരുടെ എക്കാലത്തേയും മികച്ച റണ്‍ചേസ് പൂർത്തിയാക്കി എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ 1-0ന് ഇംഗ്ലണ്ട് പരമ്പര ജയിച്ചു എന്ന ബാർമി ആർമിയുടെ ട്വീറ്റ് അമിത് മിശ്രയ്ക്ക് ദഹിച്ചില്ല. സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെ ഇല്ലാതാക്കുന്ന ബ്രിട്ടീഷും അവരുടെ സ്വഭാവവും എന്ന് അമിത് മിശ്ര ഇത് റീ-ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചു.

എഡ്ജ്ബാസ്റ്റണിലെ തോല്‍വിയോടെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം ടീം ഇന്ത്യക്ക് നഷ്ടമായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് സമനില നേടി. ജോണി ബെയ്ര്‍സ്‌റ്റോ(114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍ബോര്‍ഡ് ഇന്ത്യ: 416, 245 & ഇംഗ്ലണ്ട്: 284, 378. 378 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ അഞ്ചാംദിനം ആദ്യ സെഷനില്‍ വിജയം കണ്ടെത്തി. ബെയ്ർസ്റ്റോ-റൂട്ട് സഖ്യം 269 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയ്ർസ്റ്റോ കളിയിലേയും ജസ്പ്രീത് ബുമ്രയും ജോ റൂട്ടും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ENG vs IND : റിഷഭിന്‍റേത് ചങ്കിടിപ്പ് കൂട്ടുന്ന ബാറ്റിംഗ്, ടെസ്റ്റ് താരം അതിഗംഭീരം; വാഴ്ത്തി രാഹുല്‍ ദ്രാവിഡ്