പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിലേക്ക് സീനിയര്‍ താരം ആന്ദ്രേ റസ്സലിനെ തിരിച്ചുവിളിച്ചു. ഒഷാനെ തോമസ്, ഷായ് ഹോപ്പ്, ഫാബിയന്‍ അലന്‍ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ ഇല്ലാതിരുന്ന ഷിംറോണ്‍ ഹെറ്റ്മയേര്‍ ടീമില്‍ തിരിച്ചെത്തി. വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലിനെ ടീമിലേക്ക് പരിഗണിച്ചില്ല. ടെസ്റ്റ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ടീമിലില്ല. കീറണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുക.

വിന്‍ഡീസ് ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ഷായ് ഹോപ്പ്, ബ്രണ്ടന്‍ കിംഗ്, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, ആന്ദ്രേ റസ്സല്‍, ലെന്‍ഡല്‍ സിമ്മണ്‍സ്, ഒഷാനെ തോമസ്, ഹെയ്ഡന്‍ വാല്‍ഷ്, കെസ്‌റിക് വില്യംസ്.

രണ്ട് ടി20 മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.