Asianet News MalayalamAsianet News Malayalam

രാജ്യത്തിനായി കളിക്കാന്‍ പറഞ്ഞ് യാചിക്കാനാവില്ലെന്ന വിന്‍ഡീസ് കോച്ചിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് റസല്‍

കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫില്‍ സിമണ്‍സും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡെസ്മണ്ട് ഹെയ്ന്‍സും രാജ്യത്തിനായി കളിക്കാന്‍ തയാറാകാത്ത ആന്ദ്രെ റസലും സുനില്‍ നരെയ്നും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ര്‍ക്കെതിരെ ആഞ്ഞടിച്ചത്.

Andre Russell responds to Phill Simmons remark cant beg people to play for West Indies
Author
Barbados, First Published Aug 12, 2022, 6:28 PM IST

ബാര്‍ബഡോസ്: രാജ്യത്തിനായി കളിക്കാന്‍ പറഞ്ഞ് കളിക്കാരോട് യാചിക്കാനാവില്ലെന്ന വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ ഫില്‍ സിമണ്‍സിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് സൂപ്പര്‍ താരം ആന്ദ്രെ റസല്‍. ഇത് പ്രതീക്ഷിച്ചിരുന്നാണെന്നും മിണ്ടാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും റസല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫില്‍ സിമണ്‍സും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡെസ്മണ്ട് ഹെയ്ന്‍സും രാജ്യത്തിനായി കളിക്കാന്‍ തയാറാകാത്ത ആന്ദ്രെ റസലും സുനില്‍ നരെയ്നും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ര്‍ക്കെതിരെ ആഞ്ഞടിച്ചത്.

വരുന്നു ദാദ-മോര്‍ഗന്‍ പോരാട്ടം, ശ്രീശാന്തും സ്‌ക്വാഡില്‍; മത്സരം 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗം

ഇന്ത്യക്കെതിരായ ഏകദിന, ട20 പരമ്പരകളില്‍ കളിക്കാതെ ആന്ദ്രെ റസലും സുനില്‍ നരെയ്നും ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ പോയതാണ് ഫില്‍ സിമണ്‍സിനെ ചൊടിപ്പിച്ചത്. 2021ലെ ടി20 ലോകകപ്പിനുശേഷം റസല്‍ വിന്‍ഡീസ് കുപ്പായത്തില്‍ കളിച്ചിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള വിന്‍ഡീസ് ടീമിലും ഇരുവരുമില്ല.

ഇത് തികച്ചും വേദനാജനകമായ സാഹചര്യമാണെന്നും തങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും സിമണ്‍സ് ചോദിച്ചിരുന്നു. വിന്‍ഡീസിനായി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ ആദ്യം സന്നദ്ധനാവണമെന്നും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ ഒന്നുവരെ നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാരെയും ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് സിമണ്‍സ് പറഞ്ഞിരുന്നു. വിന്‍ഡീസ് ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായാ ഡെസ്മണ്ട് ഹെയ്ന്‍സും രാജ്യത്തിനായി കളിക്കാന്‍ തയാരാവാത്ത കളിക്കാരെ വിമര്‍ശിച്ചിരുന്നു.

യുഎഇ ടി20 ലീഗ്: എം ഐ എമിറേറ്റ്സില്‍ പൊള്ളാര്‍ഡും ബ്രാവോയും ബോള്‍ട്ടും

ടി20 ലോകകപ്പിലേക്ക് പരിഗണിക്കുമെന്ന് കരുതുന്ന വിന്‍ഡീസ് ടീമിലെ ഏഴ് പ്രധാന താരങ്ങളാണ് രാജ്യത്തിനായി കളിക്കാതെ വിവിധ ലിഗുകളില്‍ സജീവമായി കളിക്കുന്നത്. ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ തോറ്റ വിന്‍ഡീസ് ന്യൂസിലന്‍ഡിനെതിരായി ട20 പരമ്പരയില്‍ 0-1ന് പിന്നിലാണ്.

Follow Us:
Download App:
  • android
  • ios