ആന്റിഗ്വ: കരീബിയര്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ തലയ്ക്ക് ബൗണ്‍സറുകൊണ്ട പുറത്തുപോയ ആന്ദ്രേ റസ്സലിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് പരിശധോനയില്‍ തെളിഞ്ഞു. സെന്റ് ലൂസിയ സൂക്‌സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുമ്പോളായിരുന്നു ജമൈക്ക തലവാസ് താരമായ റസലിന് ഏറുകൊണ്ടത്. പേസ് ബൗളര്‍ ഹാര്‍ഡസ് വില്‍ജോവന്റെ ബൗണ്‍സറിലായിരുന്നു വിന്‍ഡീസ് സൂപ്പര്‍താരത്തിന് പരിക്കേറ്റത്.

പതിനാലാം ഓവറിലായിരുന്നു പരിക്കിന് ആസ്പദമായ സംഭവം. സബീന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ബൗണ്‍സറേറ്റയുടനെ റ്സ്സല്‍ നിലത്ത് വീണു. തുടര്‍ന്ന് സഹതാരങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഹെല്‍മറ്റ് അഴിച്ചുമാറ്റിയത്. 

തുടര്‍ന്ന് മെഡിക്കല്‍ സ്റ്റാഫുകള്‍ ഗ്രൗണ്ടില്‍ ഓടിയെത്തുകയും സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിന്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് താരത്തെ സ്‌കാനിംഗിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.