Asianet News MalayalamAsianet News Malayalam

ധോണിയോ കോലിയോ ഒന്നുമല്ല, ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് അനില്‍ കുംബ്ലെ

ഇതൊക്കെയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരമാരാണെന്ന ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ തെരഞ്ഞെടുത്തത് മറ്റൊരു പേരാണ്.

Anil Kumble Picks GOAT Of IPL, it's not Virat Kohli or MS Dhoni gkc
Author
First Published Mar 29, 2023, 1:31 PM IST

ബംഗലൂരു: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നിലുള്ള പേരുകളാണ് വിരാട് കോലിയുടേതും എം എസ് ധോണിയുടേതും. വിരാട് കോലി ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനാണെങ്കില്‍ ധോണി ഏറ്റവും മികച്ച നായകന്‍മാരിലൊരാളാണ്. ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ റോയല്‍ ചലഞ്ചേഴ്സിനായി കളിക്കുന്ന കോലിയിലും ചെന്നൈക്കായി കളിക്കുന്ന ധോണിയിലും തന്നെയാണ് പതിനാറാം സീസണിലും ഇരു ടീമുകളുടെ പ്രധാന പ്രതീക്ഷ എന്നു പറയുമ്പോള്‍ തന്നെ ഈ രണ്ട് കളിക്കാരുടെയും സ്വാധീനം വ്യക്തമാവും.

ഇതൊക്കെയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരമാരാണെന്ന ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പഞ്ചാബ് കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ തെരഞ്ഞെടുത്തത് മറ്റൊരു പേരാണ്. നിരവധി പേരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയ കുംബ്ലെ ഒറ്റ പേര് പറയണമെങ്കില്‍ അത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ല്‍ ആണെന്ന് വ്യക്തമാക്കി. കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലിനെ തന്നെ മാറ്റിമറിച്ച താരമായിരുന്നു ഗെയ്ല്‍ എന്ന് കുംബ്ലെ ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആര്‍സിബിക്കായി ഗെയ്ല്‍ പുറത്തെടുത്ത പ്രകടനങ്ങളും പവര്‍ പ്ലേയില്‍ തന്നെ അയാള്‍ ഉണ്ടാക്കിയ സ്വാധീനവും വലുതാണെന്നും കുംബ്ലെ പറഞ്ഞു.

ഭയപ്പെടുത്തിയ ഇന്ത്യന്‍ ബാറ്റര്‍, അത് സച്ചിനായിരുന്നില്ലെന്ന് അബ്ദുള്‍ റസാഖ്

ഐപിഎല്ലിന്‍റെ പതിനാറാം സീസണ് മറ്റന്നാള്‍ തുടക്കമാവുമ്പോള്‍ ആര്‍സിബിയുടെ പ്രധാന പ്രതീക്ഷ വിരാട് കോലി ഫോം തിരിച്ചുപിടിച്ചതിലാണ്. മൂന്ന് വര്‍ഷത്തോളമായി നിറം മങ്ങിയ കോലി കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ രാജ്യാന്തര ടി20യിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ സെഞ്ചുറി നേടി ആയിരത്തോളം ദിവസത്തെ ഇടവേളക്കുശേഷം ടെസ്റ്റിലും കോലി സെഞ്ചുറി കുറിച്ചു.

ഇത്തവണ തന്‍റെ അവസാന ഐപിഎല്‍ സീസണാണെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചെങ്കിലും എം എസ് ധോണി തന്നെയാണ് ഇത്തവണയും ടീമിനെ മുന്നില്‍ നിന്ന് നയിക്കാനെത്തുന്നത്. 31ന് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തോടെയാണ് ഐപിഎല്ലിന്‍റെ പതിനാറാം സീസണ് തുടക്കമാകുന്നത്.

Follow Us:
Download App:
  • android
  • ios