വാമിക എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. സ്‌നേഹവും നന്ദിയും നിറഞ്ഞ ജീവിതവുമായാണ് മുന്നോട്ട് പോയതെന്നും വാമിക ജീവിതം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണെന്നും അനുഷ്‌ക ചിത്രത്തോടൊപ്പം കുറിച്ചു.

ദില്ലി: മകളുടെ ചിത്രം ആദ്യമായി പങ്കുവച്ച് ബോളവുഡ് നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ. വിരാട് കോലിക്കും മകൾക്കും ഒപ്പമുള്ള ചിത്രമാണ് അനുഷ്ക സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

വാമിക എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. സ്‌നേഹവും നന്ദിയും നിറഞ്ഞ ജീവിതവുമായാണ് മുന്നോട്ട് പോയതെന്നും വാമിക ജീവിതം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണെന്നും അനുഷ്‌ക ചിത്രത്തോടൊപ്പം കുറിച്ചു.

View post on Instagram

എന്‍റെ ലോകം ഒറ്റ ഫ്രെയിമില്‍ എന്നായിരുന്നു കോലി ചിത്രത്തിന് നല്‍കിയ പ്രതികരണം. ജനുവരി 11നാണ് കോലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നത്. അനുഷ്കയുടെ പ്രസവത്തോട് അനുബന്ധിച്ച് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രം കളിച്ചശേഷം പിതൃത്വ അവധിയെടുത്ത് കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യാ രഹാനെക്ക് കീഴില്‍ ഇന്ത്യ പരമ്പര നേടുകയും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് തയാറെടുക്കുകയാണിപ്പോള്‍ കോലി.