റാവൽപിണ്ടിയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 87 റൺസിന്റെ തകർപ്പൻ ജയം. കന്നി അർദ്ധശതകവും ആറ് വിക്കറ്റും നേടിയ യുവ ഓൾറൗണ്ടർ അറഫാത് മിൻഹാസാണ് പാകിസ്ഥാന്റെ വിജയശിൽപ്പി.

റാവല്‍പിണ്ടി: ത്രി രാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 87 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കന്നി അര്‍ദ്ധശതകവും കരിയറിലെ മികച്ച ബൗളിംഗ് പ്രകടനവും പുറത്തെടുത്ത യുവ ഓള്‍റൗണ്ടര്‍ അറഫാത് മിന്‍ഹാസാണ് പാകിസ്ഥാന്റെ വിജയശില്‍പ്പി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 38.4 ഓവറില്‍ 215 റണ്ണുകള്‍ക്ക് പുറത്തായി.

74 പന്തില്‍ 79 റണ്‍സെടുത്ത ഹസന്‍ നവാസാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. കന്നി അര്‍ദ്ധശതകം നേടിയ മിന്‍ഹാസ് 58 പന്തില്‍ നിന്ന് 59 റണ്‍സ് നേരിട. 133-5 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട പാകിസ്ഥാന്‍ നിരയെ ഇരുവരും ചേര്‍ന്നാണ് 302 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ നവാസും മിന്‍ഹാസും ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ഫഹീം അഷ്‌റഫുമൊത്ത് (39) മിന്‍ഹാസ് 72 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടും കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിനായി സോണി ബേക്കര്‍ 3 വിക്കറ്റും ഗസ് അറ്റ്കിന്‍സണ്‍ 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ടോം ബാന്‍ടണും (57) ബെന്‍ ഡെക്കെറ്റും (45) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. പിന്നീട് മിന്‍ഹാസ് ഇംഗ്ലീഷ് നിരയെ തകര്‍ത്തെറിഞ്ഞു. വെറും 40 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം 6 ഇംഗ്ലീഷ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ടോം ബാന്‍ടണ്‍, ഹാരി ബ്രൂക്ക് (5), ജോര്‍ഡന്‍ കോക്‌സ് (18), വില്‍ ജാക്‌സ് (19), ജെയ്മി ഓവര്‍ട്ടണ്‍ (1) എന്നിവരെ പുറത്താക്കിയ മിന്‍ഹാസ് കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ഒടുവില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്ററെ റണ്ണൗട്ടാക്കിക്കൊണ്ടാണ് മിന്‍ഹാസ് തന്റെ തകര്‍പ്പന്‍ പ്രകടനം അവസാനിപ്പിച്ചത്. ഇംഗ്ലണ്ട് നിരയില്‍ അവസാന 9 വിക്കറ്റുകള്‍ വെറും 95 റണ്‍സിനിടെയാണ് നഷ്ടമായത്. പാകിസ്ഥാനായി നസീം ഷായും ഹാരി റൗഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

YouTube video player