അര്‍ജന്റീന (Argentina) ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിന് ബ്രസീലിനെ (Brazil) നേരിടും. തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ (Neymar) ഇന്ന് ബ്രസീലിയന്‍ ടീമില്‍ ഉണ്ടാകില്ല. എന്നാല്‍ ലിയോണല്‍ മെസി (Lionel Messi) പ്ലയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.

ബ്യൂണസ് ഐറിസ്: തെക്കേ അമേരിക്കന്‍ (South America) മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ (World Cup Qualfiier) റൗണ്ടില്‍ നാളെ ക്ലാസിക് പോരാട്ടം. അര്‍ജന്റീന (Argentina) ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിന് ബ്രസീലിനെ (Brazil) നേരിടും. തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ (Neymar) ഇന്ന് ബ്രസീലിയന്‍ ടീമില്‍ ഉണ്ടാകില്ല. എന്നാല്‍ ലിയോണല്‍ മെസി (Lionel Messi) പ്ലയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. 

ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുപ്പിച്ച ടീമാണ് ബ്രസീല്‍. അര്‍ജന്റീന പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് മെസിയുടെ നാട്ടില്‍ പകരംവീട്ടാന്‍ ബ്രസീല്‍ ഇറങ്ങുന്നത്. ജയമാവര്‍ത്തിച്ച് ലോകകപ്പില്‍ സ്ഥാനം ഉറപ്പിക്കാന്‍ അര്‍ജന്റീനയും. മെസിക്കൊപ്പം പരിക്ക് മാറി പരിശീലനം തുടങ്ങിയ ലിയാന്‍ഡ്രോ പരേഡസും (Leandro Paredes) ടീമില്‍ തിരിച്ചെത്തിയേക്കും. പൗളോ ഡിബാലയ്ക്കും ഗുയ്‌ഡോ റോഡ്രിഗസിനുമാവും സ്ഥാനം നഷ്ടമാവുക. 

ബ്രസീല്‍ ടീമില്‍ മാറ്റം ഉറപ്പ്. സസ്‌പെന്‍ഷനിലായ കാസിമിറോയ്ക്ക് പകരം ഫാബീഞ്ഞോ മധ്യനിരയിലെത്തും. ഗോള്‍കണ്ടെത്താന്‍ വിഷമിക്കുന്ന ഗബ്രിയേല്‍ ജെസ്യൂസിന് പകരം മത്തേയൂസ് കൂഞ്ഞയും ഡിഫന്‍ഡര്‍ തിയാഗോ സില്‍വയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും ടീമിലെത്തിയേക്കും. 

യോഗ്യതാറൗണ്ടിലെ ആദ്യപാദത്തില്‍ ബ്രസീലില്‍ ഇരുടീമും ഏറ്റമുട്ടിയ മത്സരം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു. 12 കളിയില്‍ പതിനൊന്നിലും ജയിച്ച ബ്രസീല്‍ ഇരുപത്തിയേഴ് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് നാല് ഗോള്‍ മാത്രം. 34 പോയിന്റുമായി മേഖലയില്‍ നിന്ന് ഖത്തറില്‍ സ്ഥാനം ഉറപ്പാക്കിയ ടീമുമായി ടിറ്റെയുടെ ബ്രസീല്‍. 

സ്‌കലോണിയുടെ അര്‍ജന്റീന 12 കളിയില്‍ എട്ടില്‍ ജയിച്ചപ്പോള്‍ നാലില്‍ സമനില. 20 ഗോള്‍ കൊടുത്തപ്പോള്‍ വാങ്ങിയത് ആര് ഗോള്‍. ഇരുപത്തിയെട്ടുപോയിന്റുമായി രണ്ടാംസ്ഥാനത്ത്.