ഓവല്‍: ആഷസ് അഞ്ചാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് വീതം മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങുന്നത്. 

ഇംഗ്ലണ്ട് നിരയില്‍ ഫോമിലല്ലാത്ത ജാസന്‍ റോയും ക്രൈഗ് ഓവര്‍ട്ടനും കളിക്കുന്നില്ല. സാം കറനും ക്രിസ് വോക്‌സുമാണ് പകരക്കാര്‍. പരിക്കിന്‍റെ ആശങ്കകളുണ്ടായിരുന്നെങ്കിലും അഭിമാന പോരാട്ടത്തില്‍ ബെന്‍ സ്റ്റോക്‌സ് സ്ഥാനം നിലനിര്‍ത്തി. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം പീറ്റര്‍ സിഡിലും ട്രാവിസ് ഹെഡിന് പകരം മിച്ചല്‍ മാര്‍ഷുമാണ് കളിക്കുന്നത്. 

നാലാം ടെസ്റ്റിൽ തോറ്റ ഇംഗ്ലണ്ട് ആഷസ് ട്രോഫി കൈവിട്ടുകഴിഞ്ഞു. ഓസ്‌ട്രേലിയയെ തോൽപിച്ച് പരമ്പര സമനിലയാക്കുകയെന്ന വലിയ ദൗത്യവുമായാണ് ജോ റൂട്ടും സംഘവും ഇറങ്ങുന്നത്. 2001ന് ശേഷം ആദ്യമായി ഇംഗ്ലീഷ് മണ്ണിൽ ആഷസ് ട്രോഫി കൈപ്പിടിയിലാക്കിയ ഓസീസ് ഇരട്ടി ആത്മവിശ്വാസത്തിലാവും ഇറങ്ങുക. 

ഇംഗ്ലണ്ട്

Rory Burns, Joe Denly, Joe Root(c), Ben Stokes, Jonny Bairstow(w), Jos Buttler, Sam Curran, Chris Woakes, Jofra Archer, Jack Leach, Stuart Broad

ഓസ്‌ട്രേലിയ

Marcus Harris, David Warner, Marnus Labuschagne, Steven Smith, Mitchell Marsh, Matthew Wade, Tim Paine(w/c), Pat Cummins, Peter Siddle, Nathan Lyon, Josh Hazlewood